പ്രപഞ്ചത്തെ സ്വന്തം ഭവനമായി കാണണം: വി മധുസൂദനൻ നായർ
പ്രപഞ്ചത്തെ സ്വന്തം ഭവനമായി കാണുന്നിടത്തോളം എത്തണം മനുഷ്യന്റെ ഭാവനയുടെയും ബുദ്ധിയുടെയും വളർച്ചയെന്നു പ്രശസ്തനായ കവിയും, അദ്ധ്യാപകനുമായ വി മധുസൂദനൻ നായർ. അപ്പോൾ മാത്രമാണ് അവന്റെ വായനയുടെയും പ്രപഞ്ച ബോധത്തിന്റെയും ലോകം ഏറ്റവും ഉദാരമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിച്ച ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ പരമ്പരയിൽ ‘അച്ഛൻ പിറന്ന വീട് ’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു വി മധുസൂദനൻ നായർ.
വി മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട് ’ എന്ന വിഷയത്തിലെ പ്രഭാഷണം കേൾക്കാൻ സന്ദർശിക്കുക ;
Poetry Recital by V Madhusoodhanan Nair
Posted by DC Books on Thursday, April 23, 2020
Comments are closed.