പുസ്‌തകം ഞങ്ങൾ ഇപ്പോൾ നൽകും, പണം പിന്നെ മതി! ലോക്ക്ഡൗണിൽ വായനക്കാർക്കൊപ്പം ഡിസി ബുക്‌സ്
അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരിയും പിന്നാലെ ഉണ്ടായ ലോക്ക്ഡൗണുമൊക്കെ കുറച്ചൊന്നും അല്ല മനുഷ്യനെ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത്. മഹാമാരിയുടെ വരവോടെ വീടിനുള്ളിലേക്ക് മാത്രമായി മനുഷ്യന്റെ ലോകം ചുരുങ്ങിയപ്പോൾ പലരും മറന്നുവെന്നു കരുതിയ അല്ലെങ്കിൽ ഒരിക്കൽ ഉപേക്ഷിച്ച വായനയുടെ വഴിയിലേക്ക് തിരികെ നടക്കാൻ തുടങ്ങി.
ചൊവ്വ, വെള്ളി ദിവസങ്ങളില്‍ പുസ്തകശാലകള്‍ തുറന്നത് അക്ഷരങ്ങളെ സ്നേഹിക്കുന്ന മലയാളിക്ക് വലിയ ആശ്വാസമായി. മൊബൈൽ ഫോണുകളുടെ ലോകത്തുനിന്നും അക്ഷങ്ങളുടെ ലോകത്തേയ്ക്ക് കുട്ടികളെ പറച്ചുനടാനുള്ള മാതാപിതാക്കളുടെ ശ്രമവും ഊർജിതമാണ്.
ഇപ്പോൾ എല്ലാ ഡിസി ബുക്‌സ് സ്റ്റോറുകളും ദിവസവും രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ് പുസ്തകശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരതം: സാംസ്കാരിക ചരിത്രം,വിനോയ് തോമസിന്റെ ‘പുറ്റ് ‘ ഉൾപ്പെടെയുള്ള പുതിയ പുസ്തകങ്ങൾ കേരളത്തിലെ വിവിധ ഡിസി ബുക് ഷോപ്പിൽ നിന്നും സ്വന്തമാക്കാവുന്നതാണ്.
ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ആനുകൂല്യങ്ങൾ
- പുസ്‌തകം ഞങ്ങൾ ഇപ്പോൾ നൽകും, പണം പിന്നെ മതി!
- പണം തവണകളായി അടച്ചു തീർക്കാൻ അവസരം
- 0% പലിശയോട് കൂടിയ ഇഎംഐ ഓപ്ഷൻ
- സൗജന്യ ഹോം ഡെലിവറി
Comments are closed.