ഡി സി ബുക്‌സ് നോവല്‍ മത്സര ഓര്‍മകള്‍ പങ്കുവെച്ച് വി ജെ ജയിംസ്
1999ല്‍ ഡി സി ബുക്‌സ് രജതജൂബിലി നോവല്‍ മത്സരത്തിലൂടെ സാഹിത്യലോകത്ത് ചുവടുറപ്പിച്ച എഴുത്തുകാരനാണ് വി.ജെ ജയിംസ്. അദ്ദേഹത്തിന്റെ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകമാണ് ഡി സി നോവല്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും( 2018 ല്‍) ഡി സി ബു്ക്‌സ് നോവല്‍ പുരസ്‌കാരത്തിനായി കൃതികള്‍ ക്ഷണിക്കുമ്പോള്‍ വി ജെ ജയിംസ് തനിക്ക് ലഭിച്ച നോവല്‍പുരസ്‌കാരത്തിന്റെ ഓര്‍മകള്‍ ഓര്‍ത്തെടുക്കുന്നു.
”സാഹിത്യലോകത്ത് ഇടം നല്‍കിയത് ഡി സി നോവല്‍ മത്സരമാണ്. തുടക്കക്കാരന് ലഭിച്ച അക്ഷരപ്രസാദമായിരുന്നു പുറപ്പാടിന്റെ പുസ്തകത്തിന് കിട്ടിയ ഡി സി ബുക്‌സ് നോവല്‍ അവാര്‍ഡ്. എഴുത്തിന്റെ വഴിയിലൂടെ പുറപ്പാട് തുടരാനുള്ള ഇന്ധനബലം.”– വി ജെ ജയിംസ്
സാഹിത്യലോകത്തിലേക്ക് നിരവധി എഴുത്തുകാര്‍ക്ക് വഴിതുറക്കുന്ന ഏറ്റവും മികച്ച സാഹിത്യപുരസ്‌കാരമായ ഡി സി ബുക്‌സ് നോവല്‍ പുരസ്‌കാരം-2018 ലേക്ക് കൃതികള്‍ അയക്കേണ്ട അവസാന തീയതി 2018 ജൂണ്‍ 30.
Comments are closed.