ഡി സി നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സോണിയ റഫീക്ക്
മലയാളസാഹിത്യത്തിലെ തുടക്കക്കാരിയും 2016 ലെ ഡി സി നോവല്‍ മത്സര ജേതാവുമായ സോണിയ റഫീക്ക് ഡി സി നോവല്‍ പുരസ്‌കാരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു…
”ആദ്യ നോവല്‍ അനുഭവം അവിസ്മരണീയമാക്കി തീര്‍ത്തത് ഡി സി നോവല്‍ പുരസ്‌കാരമാണ്. പ്രകൃതിയെ അറിയാന്‍ നാം കുട്ടികള്‍ ആവണം എന്നത് പറയുവാന്‍, അത് കൂടുതല്‍ ആളുകള്‍ കേള്‍ക്കുവാന്‍ കാരണമാക്കിയത് ഹെര്‍ബെറിയത്തിനു ലഭിച്ച ഈ അംഗീകാരമാണ്. സന്തോഷമുണ്ട്, ഒപ്പം പ്രതീക്ഷയും.”
എഴുത്തിന്റെ വഴികളില്‍ എന്നും പുതിയ പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കാറുള്ള ഡി സി ബുക്‌സ് സാഹിത്യത്തിലെ പുതുനാമ്പുകളെ കണ്ടെത്തുന്നതിനായി ഇക്കൊല്ലവും നോവല്‍ മത്സരം സംഘടിപ്പിക്കുകയാണ്. ഒരുലക്ഷം രൂപയാണ് ഡി സി നോവല്‍ മത്സരത്തിന്റെ പുരസ്‌കാര തുക. രചനകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2018 ജൂണ്‍ 30 ആണ്.
Comments are closed.