DCBOOKS
Malayalam News Literature Website

അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇന്ന് മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി!

E-Book

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇന്ന് മുതല്‍ വായനക്കാര്‍ക്ക് ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ,മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’, എം. കുഞ്ഞാമന്റെഎതിര്’, മനോജ് കുറൂരിന്റെ മുറിനാവ്, പെരുമാള്‍ മുരുകന്റെ ‘എരിവെയില്‍’, 2020-ന്റെ കഥകള്‍ 7′ എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി ലഭ്യമാക്കിയിരിക്കുന്നത്.

അമേരിക്കന്‍ ഐക്യനാടുകളിലെ വര്‍ണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച ‘മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആത്മകഥ’, ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകള്‍ ‘എതിര്‘, നാടിന്റെ സാംസ്‌കാരികബന്ധങ്ങളില്‍ മറഞ്ഞുനില്‍ക്കുന്ന, മറവിയില്‍പ്പെട്ടുപോയ, വലിയ ശബ്ദങ്ങളില്‍ കേള്‍ക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരം, ‘മുറിനാവ്’, വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താണ്ടി വളര്‍ന്ന കുറെ മനുഷ്യരുടെ കഥ ‘എരിവെയില്‍’, 2020 ജനുവരി മുതല്‍ വ്യത്യസ്ത ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍, ‘2020ന്റെ കഥകള്‍ 7’ എന്നീ പുസ്തകങ്ങള്‍ ഇന്ന് മുതല്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.