DCBOOKS
Malayalam News Literature Website

അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി!

E-Book

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇന്നുമുതല്‍ ഇ-ബുക്കുകളായി ഡൗണ്‍ലോഡ് ചെയ്യാം. പി.ജി. രാജേന്ദ്രന്റെ ക്ഷേത്രവിജ്ഞാനകോശം, ടെംപിള്‍ മന്ദിര്‍ കോവില്‍ , മനു എസ് പിള്ളയുടെ ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും, 2020 ന്റെ കഥകള്‍ അഞ്ച്, 2020 ന്റെ കഥകള്‍ ആറ്  എന്നീ പുസ്തകങ്ങളാണ് ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.

PG Rajendran-Kshethravijnanakosham-3 Volumesക്ഷേത്രവിജ്ഞനകോശം കേരളത്തിലെ ക്ഷേത്രങ്ങളെക്കുറിച്ചും ദക്ഷിണേന്ത്യയിലെ പ്രധാനക്ഷേത്രങ്ങളെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളാണ് ഈ ക്ഷേത്രവിജ്ഞാനകോശത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ക്ഷേത്രങ്ങളുടെ ചരിത്രം, ഐതിഹ്യം, പാരമ്പര്യം ഇവയൊക്കെ നിര്‍ണ്ണയിക്കാനുതകുന്ന നിരവധി വസ്തുതകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ക്ഷേത്രാചാരവും ആരാധനയുമായി ബന്ധപ്പെട്ട വിജ്ഞാനപ്രദമായകുറിപ്പുകള്‍, ദേവസംജ്ഞയുടെ ആഗമകോശം, ആചാരാനുഷ്ഠാനപദകോശം, താന്ത്രികപദാവലി, ജ്യോതിര്‍ലിംഗക്ഷേത്രങ്ങള്‍, 108 ശിവാലയങ്ങള്‍, ദുര്‍ഗ്ഗാലയങ്ങള്‍, ശാസ്താക്ഷേത്രങ്ങള്‍, പ്രധാന ക്ഷേത്രങ്ങളും പ്രതിഷ്ഠകളും ജില്ല തിരിച്ചുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട സകല വസ്തുതകളും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ടെംപിള്‍ മന്ദിര്‍ കോവില്‍ പി.ജി. രാജേന്ദ്രന്‍ നടത്തിയ യാത്രകളിലെ അമളികളും PG Rajendran-Temple Mandir Kovilഅനുഭവങ്ങളും ആണ് ഇതിലെ ഉള്ളടക്കം. ക്ഷേത്ര വിജ്ഞാനകോശം തയ്യാറാക്കുന്നതിന് വേണ്ടി കേരളത്തിന്റെ വടക്കേ അറ്റത്തെ തലപ്പാടി ഗ്രാമത്തില്‍ നിന്നും കളയിക്കാവിള വരെ നടന്നും ബസ്സിലും നടത്തിയ യാത്രകള്‍. ഹിമാലയത്തിന്റെ അതിരായ ബ്രഹ്മപുത്ര ടിബറ്റില്‍ നിന്നും ഇന്ത്യയില്‍ ഒഴുകിയെത്തുന്ന അരുണാചല്‍ പ്രദേശിലെ കിബുത്തോ ഗ്രാമത്തിലേക്കും അവിടെ നിന്നും ഭൂട്ടാന്‍, നേപ്പാള്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ലഡാക്ക് മേഖലകളിലൂടെ ശ്രീനഗറിലെ ശങ്കര ക്ഷേത്രം വരെ നടത്തിയ ഹിമാലയന്‍ യാത്രകള്‍. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ അരുണാചല്‍ വരെയും അലഞ്ഞുതിരിഞ്ഞു നടത്തിയ കഠിന യാത്രകള്‍. അതിലെ അനുഭവങ്ങള്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു.

Manu S Pillai-Ganikayum Gandhiyum Italian Brahmananumഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും,”ചരിത്രം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ചിലര്‍ക്ക് സാങ്കല്പികമോ യഥാര്‍ത്ഥമോ ആയ വ്യഥകള്‍ക്ക് പ്രതികാരം ചെയ്യുവാനുള്ള ആയുധമാണത്. ഭൂതകാലത്തില്‍നിന്ന് സ്വായത്തമാക്കേണ്ടത് വിവേകമാണ്, ക്രോധാവേശമല്ല എന്ന് ചിലര്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പോയകാലത്തിന്റെ നാള്‍വഴികളില്‍നിന്ന് അവര്‍ കണ്ടെടുക്കുന്നത് പ്രജ്ഞക്കു വെളിച്ചമാകുന്ന അനുഭവജാലങ്ങളാണ്, നമ്മുടെ പൂര്‍വികരുടെ ആത്മവിശ്വാസം തുളുമ്പുന്ന മഹത്വത്തെ ബിംബവത്കരിക്കാതെ സ്മരിക്കുവാനാണ് അവ ഉതകേണ്ടത്. ഈ സമാഹാരത്തില്‍ ഇന്ത്യയുടെ എണ്ണമറ്റ ഇന്നലെകളെക്കുറിച്ചും അവയിലെ ചില സ്ത്രീപുരുഷന്മാരെക്കുറിച്ചുമുള്ള കഥകളാണ്. ജീവിതം തന്നെ കറുപ്പിലും വെളുപ്പിലും ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് ഇന്ത്യന്‍ ചരിത്രമെന്ന മനോജ്ഞവും നിരവധി അടരുകളുള്ളതും സങ്കീര്‍ണ്ണമോഹനവുമായ മഹാപ്രപഞ്ചത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഇത് “-മനു എസ് പിള്ള

2020 ന്റെ കഥകള്‍ അഞ്ച്, സി വി ബാലകൃഷ്ണന്‍, രവി, ഷാഹിന ഇ കെ, ജി പ്രവീണ്‍, യു സന്ധ്യ, Group of Authors-2020nte Kathakal-5മിനി പി സി, സെനോ ജോണ്‍, സുനീഷ് കൃഷ്ണന്‍, യു നന്ദകുമാര്‍, യാസര്‍ അറഫത്ത്, എ എന്‍ ശോഭ, ലക്ഷ്മിപ്രിയ എസ് എസ്, റൂബി ജോര്‍ജ് എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം

Group of Authors-2020nte Kathakal-62020 ന്റെ കഥകള്‍ ആറ്  ഇ സന്തോഷ് കുമാര്‍, സി എസ് ചന്ദ്രിക, സി അനൂപ്, നിധീഷ് ജി, സോണിയ റഫീഖ്, മുഹമ്മദ് റാഫി എന്‍ വി, ഉണ്ണികൃഷ്ണന്‍ പൂഴിക്കാട്, കെ വി മണികണ്ഠന്‍,
രാജു പോള്‍, ഷാഹുല്‍ഹമീദ് കെ ടി, ജയകൃഷ്ണന്‍ നരിക്കുട്ടി, നാരായണന്‍ അമ്പലത്തറ, പ്രദീപ് പേരശ്ശനൂര്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം

പുസ്തകങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.