പുതിയ അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ-ബുക്കുകളായി നാളെ വായനക്കാരിലേക്ക്!
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ ബുക്കായി നാളെ വായനക്കാരിലേക്ക്. ഡോ.ബി. പത്മകുമാറിന്റെ ‘ആരോഗ്യകരമായ മദ്യപാനം‘, സി.അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം‘, ഗ്രേസിയുടെ ‘രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും‘, രാജീവ് ശിവശങ്കറിന്റെ ‘നാഗഫണം‘, ‘2020-ന്റെ കഥകള്‍ നാല്‘ എന്നീ പുസ്തകങ്ങളാണ് നാളെ മുതല്‍ ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാവുക.
മറപൊരുളിനും കലിപാകത്തിനും ശേഷം രാജീവ് ശിവശങ്കറില്‍നിന്ന് പിറവിയെടുത്ത ഇതിഹാസ ഭംഗിയാര്‍ന്ന നോവലാണ് ‘നാഗഫണം’. തോമസ് ചാമക്കാല, സേതു, ബേബി എന്നിവര്‍ക്കൊപ്പം നടത്തിയ ദക്ഷിണാഫ്രിക്കന്‍ സഞ്ചാരമാണ് സി.അനൂപിന്റെ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാപുസ്തകം’,റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് അഥവാ രോഗംവരാതെ കുടിക്കാനുള്ള ‘ട്രിക്‌സ്’ പങ്കുവയ്ക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകം,ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍. ബി. പത്മകുമാറിന്റെ ‘ആരോഗ്യകരമായ മദ്യപാനം’. പ്രശസ്ത കഥാകാരി ഗ്രേസിയുടെ പുതിയ രചനയാണ് ‘രണ്ടു ചരിത്രകാരന്മാരും ഒരു യുവതിയും’. 2020 ജനുവരി മുതല്‍ വ്യത്യസ്ത ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകമാണ്, ‘2020ന്റെ കഥകള്‍ നാല്’.
Comments are closed.