ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 25 മുതല്‍ പെരിന്തല്‍മണ്ണയില്‍
പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പെരിന്തല്‍മണ്ണയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 25 മുതല്‍ 2020 ജനുവരി 13 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
വൈവിധ്യമാര്‍ന്ന അനേകം പുസ്തകങ്ങളാണ് മേളയില്‍ വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരവും മെഡിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങളും ഇഷ്ടാനുസരണം സ്വന്തമാക്കാനുള്ള അവസരമാണ് ഡി സി ബുക്‌സ് മേളയില്‍ ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കായുള്ള പ്രത്യേക പുസ്തകങ്ങളും മേളയില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ കാണുന്നതിനും തെരഞ്ഞെടുക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ വായനക്കാര്‍ക്കായി മേളയില്‍ ഒരുക്കിയിട്ടുണ്ട്. 2020 ജനുവരി 13-ന് പുസ്തകമേള സമാപിക്കും.
ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം
Comments are closed.