ഡി സി ബുക്സ് – മാള്‍ ഓഫ് ട്രാവന്‍കൂര്‍ ബുക്ക് ഫെയർ പ്രശാന്ത് നായര്‍ ഐ എ എസ് ഉദ്ഘാടനം ചെയ്തു
തലസ്ഥാനനഗരിയിൽ ഇനി രണ്ടാഴ്ച വായനാവസന്തം. മാള്‍ ഓഫ് ട്രാവന്‍കൂറും ഡി സി ബുക്സും സംയുക്തമായി നടത്തുന്ന ബുക്ക് ഫെയറിന് തിരുവനന്തപുരത്ത് തുടക്കമായി. പ്രശാന്ത് നായര്‍ ഐ എ എസ് ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു. സി പി പ്രവീണ്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍), രതീഷ് (ഡി സി ബുക്‌സ് റീടെയില്‍ മാനേജര്‍), നന്ദു(റീടെയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ്, ഡി സി ബുക്സ്, മാള്‍ ഓഫ് ട്രാവന്‍കൂര്‍) എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവിധ രംഗങ്ങളിൽ നിന്നുള്ള നിരവധി പ്രമുഖര്‍ വരുംദിവസങ്ങളിൽ അതിഥികളായെത്തും. വായനക്കാർക്ക് അവരുടെ ഇഷ്ടപുസ്തകങ്ങള്‍ മികച്ച ഓഫറുകളോട് കൂടി സ്വന്തമാക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിൽ നടക്കുന്ന ബുക്ക് ഫെയർ ഡിസംബര്‍ 29ന് അവസാനിക്കും.
Comments are closed.