DCBOOKS
Malayalam News Literature Website

‘നിനക്കായി പ്രണയപൂര്‍വ്വം’…പ്രിയപ്പെട്ടവർക്ക് കത്തെഴുതൂ, സമ്മാനം നേടൂ

പ്രിയനേ,

നിനക്കായി എന്തെങ്കിലും കുറിക്കുമ്പോള്‍ വല്ലാതെ ഔപചാരികമാകരുത് എന്ന് മാത്രം വിചാരിച്ച് ഞാന്‍ പറയട്ടെ…ആഴക്കടലിനെക്കാള്‍ അഗാധമായിരുന്നു എന്റെ പ്രണയം. ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയതായിരുന്നു എന്റെ ഇഷ്ട്ടം

ഏറെ സ്‌നേഹത്തോടെ…✍️✍️

Textപ്രണയലേഖനങ്ങൾക്ക് അന്നും  ഇന്നും എന്നും മാധുര്യം ഏറെയാണ്. കാലം എത്രകഴിഞ്ഞാലും സ്വന്തം കൈപ്പടയിൽ പ്രിയപ്പെട്ടവർക്കായി കുറിക്കുന്ന ഓരോ വരികളും അത്രയേറെ ഹൃദ്യമായിരിക്കും. കത്തെഴുത്തു മാറി വാട്സാപ്പൊക്കെ  വന്നെങ്കിലും ഒരു പ്രണയലേഖനം കിട്ടിയിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും മോഹിക്കാത്ത യുവഹൃദയങ്ങൾ ഉണ്ടാകുമോ?  പ്രണയലേഖനം എഴുതി സമ്മാനം നേടാൻ പ്രിയവായനക്കാർക്ക് ഡി സി ബുക്സ് ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്…

  • 💕ഡി സി ബുക്‌സിന്റെ പ്രണയസമ്മാനമായ ‘ഏറ്റവും വലിയ മോഹത്തെക്കാൾ വലിയ ഒരിഷ്ടത്തിന്’ എന്ന പ്രണയപുസ്തകത്തിൽ നൽകിയിരിക്കുന്ന പ്രത്യേക പേജുകളിൽ പ്രണയലേഖനം (Love letter) എഴുതുക
  • 💕നിങ്ങൾ എഴുതിയ പ്രണയലേഖനത്തിന്റെ ചിത്രം ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ (ഫേസ്ബുക്ക്/ ഇൻസ്റ്റഗ്രാം) ഡി സി ബുക്സിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക
  • 💕ടാഗ് ചെയ്ത പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് +91 99461 09449 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയക്കണം
  • 💕തിരഞ്ഞെടുക്കുന്ന മികച്ച കത്തുകൾക്ക് ലഭിക്കുന്നു ആകർഷകമായ സമ്മാനം
  • 🎁 ഒന്നാം സമ്മാനം- 3000 രൂപയുടെ ബുക്ക് വൗച്ചര്‍
    🎁 രണ്ടാം സമ്മാനം-2000 രൂപയുടെ ബുക്ക് വൗച്ചര്‍
    🎁 മൂന്നാം സമ്മാനം-1000 രൂപയുടെ ബുക്ക് വൗച്ചര്‍
  • 💕ലഭിക്കുന്ന കത്തുകളില്‍ പ്രസിദ്ധീകരണയോഗ്യമായ മികച്ച കത്തുകള്‍ ഉണ്ടെങ്കില്‍ അവ ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും (എഡിറ്റോറിയൽ സമിതിയ്ക്ക് മികച്ചത് എന്ന് തോന്നിക്കുന്ന കത്തുകൾ ഇല്ലാത്തപക്ഷം പുസ്തകമായി പ്രസിദ്ധീകരിക്കുന്നതല്ല)
  • 💕കത്തുകൾ പോസ്റ്റ് ചെയ്യേണ്ട അവസാന തീയ്യതി- 29 ഫെബ്രുവരി 2024

💕ഡി സി ബുക്‌സിന്റെ പ്രണയസമ്മാനം ‘ഏറ്റവും വലിയ മോഹത്തെക്കാള്‍ വലിയ ഒരിഷ്ടത്തിന്’ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്റ്റോറിലും എല്ലാ ഡി സി / കറന്റ് പുസ്തകശാലകളിലും നൂറ് രൂപയ്ക്ക് പുസ്തകം ലഭ്യമാണ്.

💕ഇനിയും ‘നിനക്കായി പ്രണയപൂര്‍വ്വം’ ബുക്ക് വൗച്ചര്‍ റെഡീം ചെയ്യാൻ ഉള്ളവർ ഉടൻ തന്നെ ഡി സി / കറന്റ് പുസ്തകശാല സന്ദർശിക്കുക… ഓൺലൈൻ ബുക്ക് വൗച്ചര്‍ റെഡീം ചെയ്യാൻ https://dcbookstore.com/ സന്ദർശിക്കൂ

 

 

Comments are closed.