DCBOOKS
Malayalam News Literature Website

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR, മൂന്നു മണിക്കൂറിൽ ഞങ്ങൾ നിങ്ങൾക്കായി നൽകുന്നു 8 ബെസ്റ്റ് സെല്ലേഴ്സ് !

പ്രിയവായനക്കാർക്കായി ഇത് വരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ.
പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 4മണി മുതൽ 7മണി വരെ വായനക്കാരെ തേടിയെത്തുക.

പുസ്തകപ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച ബെസ്റ്റ് സെല്ലേഴ്സ്  30 ശതമാനം വിലക്കുറവിൽ ഈ മൂന്ന് മണിക്കൂർ സമയം വായനക്കാർക്ക് സ്വന്തമാക്കാം.

ഇപ്പോൾ തന്നെ നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ ഓർഡർ ചെയ്യൂ, വരൂ പുസ്തകങ്ങളുടെ വീടൊരുക്കാം. ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :

മഹാഭാരതത്തിന്റെ ചരിത്ര ജീവിതത്തിലേക്കും സാഹിത്യ സ്വരൂപത്തിലേക്കും തുറന്നു കിടക്കുന്ന വലിയൊരു നടപ്പാതയാണ് സുനില്‍ പി. ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം’. സുനില്‍ പി ഇളയിടം നടത്തിയ മഹാഭാരതപ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപം. പാഠചരിത്രം, ഭൗതികചരിത്രം, പാരായണചരിത്രം, വ്യാപനചരിത്രം, ബഹുസ്വരാത്മക ചരിത്രം, ഗീതാചരിത്രം, വിഭാവനചരിത്രം എന്നിങ്ങനെ ഏഴു ഖണ്ഡങ്ങളിലായി മഹാഭാരതത്തെ സമഗ്രമായി അവലോകനം ചെയ്യുകയാണ് ഈ ഗ്രന്ഥം. പല കാലങ്ങളിലും പല ദേശങ്ങളിലും പലതായി ജീവിച്ച ഒരു മഹാഗ്രന്ഥത്തിന്റെ ജീവിത നാള്‍വഴികളും ഗതിഭേദങ്ങളും ഈ ഗ്രന്ഥത്തില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ഒപ്പം ഒരു സാഹിത്യ പാഠം എന്ന നിലയില്‍ അതിനുള്ള അനശ്വരതയുടെ ആധാരങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ‘ഇതിലുള്ളത് ലോകത്ത് പലയിടത്തും കാണാമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണാനാവില്ല’ എന്ന മഹാഭാരതത്തിന്റെ പുകഴ്‌പെറ്റ ഫലശ്രുതിയുടെ പൊരുളെന്ത് എന്നതിന്റെ സമര്‍ത്ഥമായ വിശദീകരണം കൂടിയാണ് ഈ ഗ്രന്ഥം.

കഥാനായകന്‍ ഓസ്‌കാര്‍, മൂന്നാമത്തെ പിറന്നാള്‍ ദിനത്തില്‍ തന്റെ വളര്‍ച്ചയ്ക്ക് വിരാമമിടാന്‍ തീരുമാനിക്കുന്നു. പിറന്നാള്‍ സമ്മാനമായ തകരച്ചെണ്ടയും കഴുത്തില്‍ തൂക്കിക്കൊണ്ട് ഓസ്‌കാര്‍ യാത്ര ആരംഭിച്ചു. പേടിസ്വപ്‌നങ്ങള്‍ നിറഞ്ഞ നാസി ഭരണകാലത്തിനും അരാജകത്വം നിറഞ്ഞ യുദ്ധപൂര്‍വ്വകാലത്തിനും ഇടയിലുള്ള തന്റെ അനന്യസാധാരണമായ ജീവിതത്തെ അവന്‍ ചെണ്ടയിലൂടെ കൊട്ടിയുണര്‍ത്തി. വ്യത്യസ്തമായ രചനാശൈലികൊണ്ടും ഭാവനാശേഷികൊണ്ടും ലോകസാഹിത്യത്തെ വിസ്മയിപ്പിച്ച ഗ്യുന്തര്‍ ഗ്രാസ്സിന്റെ മാസ്റ്റര്‍പീസ് നോവലിന്റെ മലയാള പരിഭാഷയാണ് ‘തകരച്ചെണ്ട’.

അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാന്‍ വിഷ്ണുശര്‍മ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തില്‍ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തില്‍ കരള്‍ ഒളിപ്പിച്ച കുരങ്ങന്‍, പൂച്ചസന്ന്യാസി, തടാകത്തില്‍ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയല്‍…കാലം ഓര്‍ത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി കൂടിയാണിത്. എല്ലാ കാലത്തും ആര്‍ജ്ജവത്തോടെ ജീവിക്കാന്‍ ‘പഞ്ചതന്ത്രകഥകള്‍’ കുട്ടികളെ സജ്ജരാക്കുന്നു.

മോട്ടിവേഷണല്‍ സ്പീക്കറായും അഭിനേതാവായും റേഡിയോ ജോക്കിയായും സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ ജോസഫ് അന്നംകുട്ടി ജോസ് ഒരിടവേളക്ക് ശേഷം വീണ്ടും വായനക്കാരിലേക്ക്. നിരവധി കോപ്പികള്‍ വിറ്റൊഴിഞ്ഞ ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടിയുടെ ഏറ്റവും പുതിയ പുസ്തകം ‘ദൈവത്തിന്റെ ചാരന്മാര്‍’. ഓര്‍മകളുടെ കൂടാരത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍. ഭൂമിയിലേക്ക് നന്മചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. ആ വ്യക്തി ആരുമാകാം ഒരുപക്ഷേ നിങ്ങളുമാകാം.

തലച്ചോറിനെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തി ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനുള്ള എളുപ്പവഴികള്‍ പരിചയപ്പെടുത്തുന്ന പുസ്തകം. അപാര ഓര്‍മ്മശക്തി ആര്‍ജ്ജിക്കാന്‍ ‘ഹ്യൂമന്‍ കമ്പ്യൂട്ടര്‍’ എന്നറിയപ്പെടുന്ന ശകുന്തളാദേവി പങ്കുവെക്കുന്ന പ്രായോ ഗികപാഠങ്ങള്‍. ഓര്‍മ്മസക്തിയെ ഉത്തേജിപ്പിച്ച് മികവുറ്റ മനസ്സിന്റെ ഉടമയാകാന്‍ നിങ്ങളോരോരുത്തര്‍ക്കും ഒരു സുവര്‍ണ്ണാവസരമാണ് ഈ പുസ്തകം നല്‍കുന്നത്. വിവര്‍ത്തനം: ടോംസ് വര്‍ഗീസ്

മലയാള ചെറുകഥാപ്രസ്ഥാനത്തിലെ പ്രതിഭാശാലികളായ കഥാകൃത്തുക്കളില്‍ മുന്‍നിരയിലാണ് ഉണ്ണി ആറിന്റെ സ്ഥാനം. തമിഴ് കവിയും പരിഭാഷകനുമായ സുകുമാരന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘പുതിയതലമുറയിലെ മൗലികതയുള്ള എഴുത്തുകാരന്‍’ എന്നാണ്. ഈ വിശേഷണത്തോട് ആര്‍ക്കും ഒരെതിര്‍പ്പും പ്രകടിപ്പിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നു മാറി അപായരഹിതമായ പുനര്‍വായനയ്ക്കു വിധേയമാക്കുന്ന കഥകള്‍. ഒഴിവുദിവസത്തെ കളി, ലീല തുടങ്ങി ചലച്ചിത്രങ്ങളാക്കപ്പെട്ട കഥകളടക്കം ഉണ്ണി ആര്‍ ന്റെ മികച്ച സമാഹാരം ‘കഥകള്‍ ഉണ്ണി ആര്‍’.

ഒട്ടും പോളിഷുചെയ്ത് മിനുക്കാതെ ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും കഥപറച്ചിലിന്റെ ഒഴുക്ക് തടസ്സപ്പെടുത്താതെ കൊണ്ടുപോകാനുള്ള കഴിവാണ് നൊറോണക്കഥകളുടെ മുഖമുദ്ര. അതോടൊപ്പം സമൂഹത്തിലെ സമകാലിക സംഭവങ്ങളോടുള്ള എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകമായ പ്രതികരണങ്ങളായി ഓരോ കഥ മാറുകയും ചെയ്യുന്നു.”അതിശയ ചേര്‍പ്പ്, തെമ്മാടി പുണ്യാളന്‍, ച്യൂയിങ് ചെറീസ്, എനം, വെരോണയിലെ പെണ്ണ്, വര, ഉറുക്ക്, കാതുസൂത്രം തുടങ്ങി എട്ട് കഥകളുടെ സമാഹാരമാണ് ഫ്രാന്‍സിസ് നൊറോണയുടെ ‘ കാതുസൂത്രം’

ക്രിസ്ത്യാനികളെയും സുഗന്ധവ്യഞ്ജനങ്ങളെയും തേടി 1498ല്‍ വാസ്‌കോ ദ ഗാമ കേരളത്തിന്റെ മണ്ണില്‍ കാലുകുത്തിയതോടെ രാഷ്ട്രീയവൈരം കേരളക്കരയെ പിടിച്ചുലച്ചു. പ്രദേശിക ഭരണകൂടങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണു. അതിനിടയില്‍നിന്നും ഉദയം ചെയ്ത മാര്‍ത്താണ്ഡവര്‍മ എന്ന മഹാരാജാവ് പടിഞ്ഞാറിന്റെ ആയുധങ്ങളെ കിഴക്കിന്റെ രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് തിരുവതാംകൂര്‍ രാജവംശത്തിനെ അതിന്റെ ഔന്നത്യത്തിലെത്തിച്ചു. തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകള്‍ സാക്ഷ്യം വഹിച്ചത് ഇന്ത്യയിലെ ഏറ്റവും പ്രബലമായ നാട്ടുരാജ്യങ്ങളിലൊന്നില്‍ അധികാരത്തെച്ചൊല്ലി നടന്ന ഹാനികരമായ സംഘര്‍ഷത്തിനാണ്. ചരിത്രത്തിന്റെ വിസ്മൃതിയില്‍ മറഞ്ഞ തിരുവതാംകൂറിലെ അവസാനത്തെ റാണിയായിരുന്ന സേതുലക്ഷ്മിബായിയുടെ ജീവിതത്തെ കേന്ദ്രീകരിച്ച് തിരുവതാംകൂര്‍ രാജവംശത്തിന്റെ ചരിത്രവും അധികാരവടംവലികളും രണ്ടു സഹോദരിമാരുടെ അധികാരപ്പോരാട്ടങ്ങളും മനു എസ്. പിള്ള ‘ദന്തസിംഹാസന’ത്തിലൂടെ അവതരിപ്പിക്കുന്നു. ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം കണ്ടെത്തിയ വിവരങ്ങള്‍ വായനക്കാരെ തികച്ചും വിസ്മയഭരിതരാക്കും.

കാത്തിരിക്കുക
tune into https://dcbookstore.com/ at 4pm

Comments are closed.