പ്രവാസികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് എന്‍.ആര്‍.ഐ ഫെസ്റ്റിന് തുടക്കമായി
പ്രവാസി മലയാളികള്‍ക്ക് പുസ്തക വിരുന്നൊരുക്കി ഡി സി ബുക്‌സിന്റെ കേരളത്തിലാകമാനമുള്ള ശാഖകളില്‍ പുസ്തകോല്‍സവം ആരംഭിച്ചു. ഇംഗ്ലീഷ്-മലയാളം പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് ശാഖകളില്‍ ഡി സി ബുക്‌സ് ഒരുക്കിയിരിക്കുന്നത്. ഒപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ബൈ 4 ഗെറ്റ് 1 ഫ്രീ ഓഫറുകള്‍ക്കൊപ്പം മികച്ച ഓഫറുകളും പുസ്തകപ്രേമികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. കഥ, കവിത, നോവല്‍,യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം, ആരോഗ്യം, പാചകം, ആദ്ധ്യാത്മികം, വിജ്ഞാനം, സെല്‍ഫ് ഹെല്‍പ്പ് തുടങ്ങിയ മേഖലയിലെ ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളുടെ അതിവിപുലമായ ശേഖരം വായനക്കാർക്കായി കാത്തിരിക്കുന്നു.
പ്രവാസികള്‍ക്ക് ഈ അവധിക്കാലം അവിസ്മരണീയമാക്കാന്‍ മുമ്പെങ്ങും ലഭ്യമാകാത്ത വിധത്തിലുള്ള ഓഫറുകളുമായാണ് ഡി സി ബുക്‌സിന്റെ എന്‍.ആര്‍.ഐ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 20ന് എന്‍.ആര്‍.ഐ ഫെസ്റ്റ് അവസാനിക്കും.
Comments are closed.