ഡിസി ബുക്‌സ് കഥ വന്ന കഥയില്‍ ഇന്ന് സി.എസ്. ചന്ദ്രിക
വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ‘കഥ വന്ന കഥ’ -യില്‍ ഇന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക പങ്കെടുക്കും. രാത്രി 8 മണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലൂടെ ‘എന്റെ പച്ചക്കരിമ്പേ’ എന്ന പുസ്തകത്തിന്റെ പിന്നാമ്പുറക്കഥകള്‍ സി എസ് ചന്ദ്രിക വായനക്കാരുമായി പങ്കുവെക്കും.
സാധാരണ ജീവിതസന്ദര്‍ഭങ്ങളെ ഭാവഗീതാത്മകമായ ഉപരിതലവും രാഷ്ട്രീയബോധത്തിന്റെ ഉള്‍ത്തലവും കൊണ്ട് ജീവസ്സുറ്റുതാക്കുന്ന എഴുത്തുകാരിയാണ് സി.എസ് ചന്ദ്രിക. എന്റെ പച്ചക്കരിമ്പേ എന്ന കഥ അത്ഭുതപ്പെടുത്തുന്ന പ്രണയ ഭാഷ്യമാണ്. ജൈവ ഭാഷയില്‍ കുറിക്കപ്പെട്ട പെണ്‍പക്ഷ കഥയാണ്.
പ്രമുഖര്‍ അവരുടെ രചനകളെക്കുറിച്ചുള്ള കഥാവര്‍ത്തമാനങ്ങള്‍ പങ്കുവെക്കുന്ന ‘കഥ വന്ന കഥ’ -യില്‍ ഓരോ ദിവസവും പ്രമുഖര്‍ അവരുടെ രചനകളുടെ പിന്നാമ്പുറക്കഥകള്‍ പങ്കുവെക്കും. ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീഖ്, കെ.പി രാമനുണ്ണി, ലാസര്‍ ഷൈന്‍, സുഭാഷ് ചന്ദ്രന്‍ , പ്രമോദ് രാമന്‍, കെ രേഖ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ ഭാഗമാകും.
‘കഥ വന്ന കഥ’ തത്സമയം ആസ്വദിക്കാന്‍ ഡിസി ബുക്‌സ് ഫേസ്ബുക്ക്, യൂ ട്യൂബ് പേജുകള്‍
സബ്‌സ്‌ക്രൈബ് ചെയ്യൂ.
Comments are closed.