DCBOOKS
Malayalam News Literature Website

എന്നും കാണുന്നതിൽ നിന്നും എപ്പോഴും കാണുന്നതിലേക്ക് വീടെത്തിയപ്പോഴുള്ള നിങ്ങളുടെ വീടനുഭവം ഞങ്ങൾക്ക് എഴുതി അയക്കൂ…നമുക്കത് പുസ്തകമാക്കാം

 

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം മുഴുവൻ ഇപ്പോൾ വീടിനുള്ളിലാണ്. എന്നാൽ കൊറോണക്കാലത്ത് വീട്ടിൽ സമയം ചെലവിടുന്നവർക്കായി വ്യത്യസ്തമായ ഒരു ആശയം അവതരിപ്പിക്കുകയാണ് ഡിസി ബുക്‌സ്. ഫേസ്ബുക്കിൽ അധികം അറിയപ്പെടാത്തതും ഒരിക്കൽ പോലും ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്തതും എന്നാൽ നന്നായി എഴുതുന്നതുമായ ആളുകൾക്ക് അവരുടെ രചനകൾ പ്രസിദ്ധീകരിക്കാനുള്ള അവസരമാണ് ഡിസി ബുക്‌സ് ഒരുക്കുന്നത്.

‘കൊറോണക്കാലത്തെ വീട്’ എന്ന വിഷയത്തേക്കുറിച്ചുള്ള രചനകൾ എഴുതി അയക്കാം. ഡിസാസ്റ്റർ മാനേജ്മെന്റ് വിദഗ്ധനും കോളമിസ്റ്റുമായ മുരളി തുമ്മാരുകുടി തിരഞ്ഞെടുക്കുന്ന രചനകൾ ഡി സി ബുക്സ് പ്രസിദ്ധപ്പെടുത്തും.

നിങ്ങളുടെ രചനകൾ ഏപ്രിൽ 15 നു മുൻപായി edit@dcbooks. com അല്ലെങ്കിൽ Sindhukb@hotmail.com എന്ന വിലാസത്തിൽ അയച്ചു തരിക. ലോകത്ത് എവിടെയുള്ള മലയാളികൾക്കും രചനകൾ അയക്കാം.

കൊറോണക്കാലം കഴിയ്യുമ്പോൾ ഓർത്തുവയ്ക്കാൻ എന്തെങ്കിലുമൊക്കെ നിങ്ങളുടെ വകയായും ഉണ്ടാവണ്ടേ. ഇന്ന് തന്നെ എഴുതിത്തുടങ്ങൂ.
വായിക്കാൻ സമയം ചിലവാക്കുന്നത് പോലെ തന്നെ എഴുതാനും കുറച്ച് സമയം ഇനി മുതൽ മാറ്റി വച്ചോളൂ. നിങ്ങളുടെ ഭാവനകൾ പൂത്തുതളിർക്കട്ടെ!

Comments are closed.