DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷം സെപ്റ്റംബര്‍ 7ന് തൃശൂരില്‍

അറിവനുഭവങ്ങളുടെ മലയാളിലോകം വളര്‍ത്തിക്കൊണ്ട് 50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക്
സാംസ്‌കാരികനഗരിയായ തൃശൂര്‍ വേദിയാവുകയാണ്. ഇതോടനുബന്ധിച്ച് ഡി സി ബുക്സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ഒരുമിച്ച് സാംസ്‌കാരികനഗരിക്ക് അക്ഷരാര്‍പ്പണം നടത്തും. സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകിട്ട് 5:00 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും.

ചരിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ രാമചന്ദ്ര ഗുഹ ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണം നിര്‍വ്വഹിക്കും. ‘ചരിത്രവും സാഹിത്യവും
സംഗമിക്കുന്നയിടം’ എന്നതാണ് പ്രഭാഷണവിഷയം. ബെന്യാമിന്‍, സാറാ ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. തുടര്‍ന്ന് ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും സംഗീതവിരുന്നും ഉണ്ടായിരിക്കും. ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി നോവല്‍ പുരസ്‌കാരം-ചുരുക്കപ്പട്ടിക ടി. ഡി. രാമകൃഷ്ണന്‍ ചടങ്ങില്‍ പ്രഖ്യാപിക്കും.

പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍

നോവലുകള്‍

കവിതകള്‍

ലേഖനങ്ങള്‍

ചരിത്രം

ഓര്‍മ്മകുറിപ്പുകള്‍

ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Comments are closed.