DCBOOKS
Malayalam News Literature Website

സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും ഡി സി ബുക്‌സ് 50-ാം വാര്‍ഷികാഘോഷവും ആഗസ്റ്റ് 29ന് കോഴിക്കോട് നടക്കും. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് ജൂബിലി ഹാളില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സാഹിത്യനഗരിക്ക് അക്ഷരാര്‍പ്പണം പരിപാടിയില്‍ കോഴിക്കോട്ടെ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

ഡി സി ബുക്സിന്റെ 50-ാം വാര്‍ഷികാഘോഷവും 26-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും വൈകിട്ട് ആറ് മണിക്ക് നടക്കും. മനു എസ് പിള്ള ഡി സി കിഴക്കെമുറി സ്മാരക പ്രഭാഷണം നടത്തും.

മലയാളിവായനയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തില്‍ നിരന്തരവും നിര്‍ണ്ണായകവുമായ സ്വാധീനം ചെലുത്തിയ ഡി സി ബുക്‌സ് 50 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മലയാളികളുടെ ഭാവുകത്വത്തെ കൂടുതല്‍ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും കാലത്തില്‍ ഇടപെടുകയും ചെയ്ത ഈ പ്രസ്ഥാനം 2024 ആഗസ്റ്റ് 29-ന് 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വിപുലമായ ആഘോഷപ്പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Comments are closed.