DCBOOKS
Malayalam News Literature Website

സാഹിത്യനഗരിക്ക് അക്ഷരാർപ്പണം ആഗസ്റ്റ് 29ന്

കോഴിക്കോടിന്റെ സാഹിത്യ-സാംസ്‌കാരിക സവിശേഷതകളെ ലോകത്തിനു മുന്നിലെത്തിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ 56 അക്ഷരങ്ങളുമായി മലയാളത്തിലെ 56 എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനെസ്കോ സാഹിത്യനഗരിക്ക് അക്ഷരാർപ്പണം നടത്തുന്നു. ആഗസ്റ്റ് 29 വൈകിട്ട് 4.30-ന് കോഴിക്കോട് (തളി) മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിലാണ് അക്ഷരാർപ്പണം.

വൈകിട്ട് ആറിന് 26-ാമത് ഡി സി കിഴക്കെമുറി സ്‌മാരക പ്രഭാഷണം ‘എന്താണ് ചരിത്രം’ എന്ന വിഷയത്തിൽ ചരിത്രകാരനായ മനു എസ് പിള്ള നിർവ്വഹിക്കും. സച്ചിദാനന്ദൻ, എൻ എസ് മാധവൻ, വി ജെ ജയിംസ് തുടങ്ങി നിരവധി എഴുത്തുകാർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് സ്പെയിനിലെ സാംസ്‌കാരിക സംഘടനയായ Casa de la India യുടെ നേതൃത്വത്തിൽ അരങ്ങേറുന്ന TARIQA MYSTIC TRAVELLERS എന്ന സംഗീത-നൃത്ത-കവിതാ സമന്വയം നടക്കും.

ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു

Comments are closed.