ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനം സെപ്റ്റംബര്‍ 7ന് തൃശ്ശൂരില്‍
അറിവനുഭവങ്ങളുടെ മലയാളിലോകം വളര്‍ത്തിക്കൊണ്ട് 50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക്
സാംസ്‌കാരികനഗരിയായ തൃശൂര്‍ വേദിയാവുകയാണ്. ഇതോടനുബന്ധിച്ച് ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുതിയ പുസ്തകങ്ങളുടെ പ്രകാശനം സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകിട്ട് 5:00 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടക്കും.
ഇതോടനുബന്ധിച്ച് ഡി സി ബുക്സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ഒരുമിച്ച് സാംസ്‌കാരികനഗരിക്ക് അക്ഷരാര്‍പ്പണം നടത്തും. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ചരിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ രാമചന്ദ്ര ഗുഹ ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണം നിര്‍വ്വഹിക്കും. ‘ചരിത്രവും സാഹിത്യവും സംഗമിക്കുന്നയിടം’ എന്നതാണ് പ്രഭാഷണവിഷയം. ബെന്യാമിന്‍, സാറാ ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. തുടര്‍ന്ന് സംഗീതവിരുന്നും ഉണ്ടായിരിക്കും. ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി നോവല്‍ പുരസ്‌കാരം-ചുരുക്കപ്പട്ടിക ടി. ഡി. രാമകൃഷ്ണന്‍ ചടങ്ങില്‍ പ്രഖ്യാപിക്കും.
പ്രകാശിപ്പിക്കപ്പെടുന്ന പുസ്തകങ്ങള്‍
കവിതകള്‍
- പഹാഡി ഒരു രാഗം മാത്രമല്ല/കെ സച്ചിദാനന്ദന്
- മറക്കാമോ/ബാലചന്ദ്രന് ചുള്ളിക്കാട്
- പറങ്കി/എസ്. രാഹുല്‍
- ക്ലിങ്/കാര്‍ത്തിക്
- ഉടലുരുകുന്നതിന്റെ മണം/റാഷിദ നസ്രിയ
- കുന്നിന്റെ ഉച്ചിയില്‍ കാറ്റിന്റെ തുമ്പത്ത്/പ്രവീണ കെ
- മറിയാമ്മേ നിന്റെ കദനം/സജിന്‍ പി ജെ
- ഗോപുരലിപി/അഭിറാം എസ്.
- കാഴ്ചകളുടെ ചെരുവ്/ജിഷ്ണു കെ എസ്.
ലേഖനങ്ങള്‍
ചരിത്രം
- വിമതര്‍ ബ്രിട്ടീഷ് രാജിനെതിരെ/രാമചന്ദ്ര ഗുഹ
- ഇന്ത്യന്‍ വംശം/സുധ മേനോന്
- വയനാടന്‍ പാരിസ്ഥിതിക ചരിത്രം പ്രാചീന കാലഘട്ടം മുതല്‍ ചൂരല്‍മലവരെ/ഷുമൈസ് യു.
ഓര്‍മ്മകുറിപ്പുകള്‍
ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
Comments are closed.