DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് സുവര്‍ണ്ണജൂബിലി പുസ്തകങ്ങൾ പ്രകാശനം ചെയ്തു

സുവര്‍ണ്ണവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വ്യത്യസ്ത പുസ്തക പരമ്പരകളിലെ ആദ്യഘട്ട പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കോട്ടയം മാമ്മന്‍മാപ്പിള ഹാളില്‍ നടന്ന സുവര്‍ണ്ണജൂബിലി പുസ്തകപ്രകാശനച്ചടങ്ങിൽ  സച്ചിദാനന്ദന്‍സക്കറിയടി. ഡി. രാമകൃഷ്ണന്‍വി. ജെ. ജയിംസ്വിനോയ് തോമസ്വി. ഷിനിലാല്‍, പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍, കെ സേതുരാമന്‍ ഐ പി എസ്, ദുര്‍ഗ്ഗാപ്രസാദ്, ഗണേഷ് പുത്തൂര്‍, ശ്രീകാന്ത് താമരശ്ശേരി,  എന്നിവര്‍ പങ്കെടുത്തു.

‘ബ്ലാക് ക്ലാസിക്‌’ എന്ന പേരില്‍ പുറത്തിറക്കുന്ന അരനൂറ്റാണ്ടിലെ മലയാള സാഹിത്യം- ക്ലാസിക് പുസ്തക പരമ്പര കെ സേതുരാമന്‍ ഐ പി എസ് പ്രകാശനം ചെയ്തു. വി ഷിനിലാൽ പുസ്തകങ്ങൾ സ്വീകരിച്ചു.

സക്കറിയയുടെ ‘പറക്കും സ്ത്രീ ,  സച്ചിദാനന്ദന്റെ ‘നദിക്കള്‍ക്കടിയിലെ നദി,’ റ്റി ജെ എസിന്റെ ‘ഗജവും അജവും’,  കെ ജി എസിന്റെ ‘സഞ്ചാരിമരങ്ങള്‍’, ഷെഹാന്‍ കരുണതിലകയുടെ ‘മാലി അല്‍മെയ്ദയുടെ ഏഴ് നിലാവുകള്‍’,  സുനില്‍ പി ഇളയിടത്തിന്റെ ‘മൈത്രിയുടെ ലോകജീവിതം’, വിനോയ് തോമസിന്റെ ‘മുതല്‍’, വി. ഷിനിലാലിന്റെ ‘ഇരു’, ‘യുക്തിവാദം സ്വതന്ത്രചിന്ത നവോത്ഥാനം’/ (എഡിറ്റര്‍: പനമ്പിള്ളി അരവിന്ദാക്ഷമേനോന്‍), വിജയലക്ഷ്മിയുടെ ‘തമിഴ്പ്പാവ’, ദുര്‍ഗ്ഗാപ്രസാദിന്റെ ‘രാത്രിയില്‍ അച്ചാങ്കര’, ഗണേഷ് പുത്തൂരിന്റെ ‘അമ്മ വരയ്ക്കുന്ന വീട്’, ശ്രീകാന്ത് താമരശ്ശേരിയുടെ ‘കടല്‍ കടന്ന കറിവേപ്പുകള്‍’, എറിക് ജോര്‍ജെന്‍സണ്‍ന്റെ ‘നവാല്‍ രവികാന്തിന്റെ ജീവിതവിജയചര്യകള്‍’ ഹെക്റ്റര്‍ ഗാര്‍സിയഫ്രാന്‍സെസ്‌ക് മിറാലെസ് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ഷിൻറിന്‍ യോക്കു’ എന്നീ പുസ്തകങ്ങളാണ് വേദിയില്‍ പ്രകാശനം ചെയ്തത്.

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ /എം. മുകുന്ദന്‍, ഭൂമിക്കൊരു ചരമഗീതം / ഒ എന്‍ വി കുറുപ്പ്ഇനി ഞാന്‍ ഉറങ്ങട്ടെ / പി കെ ബാലകൃഷ്ണന്‍കവിയുടെ കാല്പാടുകള്‍ /പി. കുഞ്ഞിരാമന്‍നായര്‍ എന്നീ പുസ്തകങ്ങളാണ് ‘ബ്ലാക് ക്ലാസിക്‌’ എഡിഷൻ.

Comments are closed.