DCBOOKS
Malayalam News Literature Website

സാംസ്‌കാരികനഗരിക്ക് അക്ഷരാര്‍പ്പണം നടത്തി

അറിവനുഭവങ്ങളുടെ മലയാളിലോകം വളര്‍ത്തിക്കൊണ്ട് 50-ന്റെ നിറവിലെത്തിയ ഡി സി ബുക്‌സിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ തൃശൂരിൽ നടന്നു. ഡി സി ബുക്സിന്റെയും ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും നേതൃത്വത്തില്‍ എഴുത്തുകാരും സാംസ്‌കാരികപ്രവര്‍ത്തകരും ഒരുമിച്ച് സാംസ്‌കാരികനഗരിക്ക് അക്ഷരാര്‍പ്പണം നടത്തി.

തൃശൂര്‍ കേരള സാഹിത്യ അക്കാദമി ബഷീര്‍ വേദിയില്‍ നടന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.

ചരിത്രകാരനും പത്മഭൂഷണ്‍ ജേതാവുമായ രാമചന്ദ്ര ഗുഹ ‘ചരിത്രവും സാഹിത്യവും സംഗമിക്കുന്നയിടം’ എന്ന വിഷയത്തിൽ ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി പ്രഭാഷണം നിര്‍വ്വഹിച്ചു.  ബെന്യാമിന്‍സാറാ ജോസഫ് തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടിയുടെ ഭാഗമായി.  തുടര്‍ന്ന് ഡി സി ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ പുതിയ പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്തു. ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി നോവല്‍ പുരസ്‌കാരം-ചുരുക്കപ്പട്ടിക ടി. ഡി. രാമകൃഷ്ണന്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു.  മൺമറഞ്ഞുപോയ പ്രിയപ്പെട്ട ഗാനരചയിതാക്കൾക്ക്  ആദരമേകുന്ന ഗാനാർപ്പണവും വേദിയിൽ അരങ്ങേറി.

Comments are closed.