വായനയുടെ വാതായനം തുറക്കാം!
‘വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ. അതൊരു ആയുധമാണ്’
എന്ന ശക്തമായ വാക്കുകളാണ് ബെര്‍ത്തോള്‍ഡ് ബ്രെഹ്ത് പറഞ്ഞത്. ഒരുപക്ഷേ, ‘വാളല്ലെന്‍ സമരായുധം’ എന്ന് നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ടു പാടിച്ചതു പോലും ഇത്തരം ഒരു ചിന്താഗതി തന്നെയായിരിക്കണം. അപ്രതിക്ഷിതമായി വീണുകിട്ടിയ അവധി ദിനങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി മികച്ച ഒരു ‘ആയുധം’, ഒരു അമൂല്യ സമ്മാനം നമുക്കും കരുതി വയ്ക്കാം ഡിസി ബുക്‌സിലൂടെ!
ശിശുദിനത്തോടനുബന്ധിച്ച് ഈ വര്‍ഷം കുട്ടികള്‍ക്കായി ആകര്‍ഷകമായ ഓഫറുകളാണ് സംസ്ഥാനത്തെ ഡിസി/കറന്റ് ബുക്‌സ്റ്റോറുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് വായിച്ചുരസിക്കാനും അറിവുനേടാനുമായി നിരവധി കൃതികള്‍ മാങ്കോ-മാമ്പഴം ഇംപ്രിന്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹാരിപോട്ടര്‍, ഡയറി ഓഫ് വിംപി കിഡ്, പേഴ്‌സി ജാക്‌സണ്‍, റോള്‍ഡ് ഡാള്‍, സുധാ മൂര്‍ത്തി, റസ്‌കിന്‍ ബോണ്ട്, ഡോര്‍ക്ക് ഡയറീസ്, ജെറോണിമോ സ്റ്റില്‍ട്ടണ്‍ തുടങ്ങി വ്യത്യസ്ത സീരീസുകളിലായി നിരവധി പുസ്തകങ്ങളാണ് കുട്ടിവായനക്കാരെ കാത്തിരിക്കുന്നത്. മലയാളത്തിലെ പ്രിയഎഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തുന്ന 12 പുസ്തകങ്ങടങ്ങുന്ന കഥാമാലിക സമ്മാനപ്പെട്ടിയും അതോടൊപ്പം പ്രശസ്ത ഹിന്ദി ചലച്ചിത്ര ഗാനരചയിതാവും എഴുത്തുകാരനുമായ ഗുല്‍സാര്‍ എഴുതിയ ബോസ്‌കിയുടെ കപ്പിത്താനമ്മാമന്‍ എന്ന കഥാപുസ്തകം സൗജന്യമായി സ്വന്തമാക്കാനുള്ള അവസരവും ഇപ്പോള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ ; 9947055000, 9745604874
ഓഫറുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കൂ
കഥാമാലിക സമ്മാനപ്പെട്ടി പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.