DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് ബാലസാഹിത്യ നോവല്‍ മത്സരം; വിജയിയെ പ്രഖ്യാപിച്ചു

ഡി സി ബുക്സ് നടത്തിയ ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. സുരേഷ് കുമാര്‍ വി-യുടെ ‘സുബേദാര്‍ ചന്ദ്രനാഥ് റോയ്’ എന്ന നോവലിനാണ് പുരസ്‌കാരം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍, ചില്‍ഡ്രന്‍സ് കെഎല്‍എഫ് വേദിയില്‍ വെച്ച് വീരാന്‍കുട്ടിയാണ് വിജയിയെ പ്രഖ്യാപിച്ചത്. എം മുകുന്ദന്‍ പുരസ്‌കാരം സമ്മാനിച്ചു. 50, 000 രൂപയും ഫലകവുമടങ്ങുന്നതാണ് സമ്മാനം. കേരളത്തിലുടനീളമുള്ള സ്‌കൂളുകളെ കേന്ദ്രീകരിച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച റീഡ് ആന്‍ഡ് റിവ്യൂ മത്സരത്തിലെ വിജയികള്‍ക്കുള്ള പുരസ്‌കാരവും വേദിയില്‍ വിതരണം ചെയ്തു. വിജയികളായ പി ഇ എസ് വിദ്യാലയ പയ്യന്നൂരിനെയും സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍ കോലഞ്ചേരിയെയും പ്രതിനിധീകരിച്ച് യഥാക്രമം ബീന, ശ്രീജ എന്നിവര്‍ പുരസ്‌കാരം സ്വീകരിച്ചു.

കൃപ അമ്പാടിയുടെ ‘സിനിഫൈല്‍സ്’, അനു ശശിധരന്റെ ‘തുമ്പാലെ’, ഡോ.മുഹ്‌സിന കെ ഇസ്മായിലിന്റെ ‘ആല്‍ 2.0’, സിബി ജോണ്‍ തൂവലിന്റെ ‘എ ഐ ബൊമ്മു’ എന്നീ നോവലുകളാണ് ബാലസാഹിത്യ നോവല്‍ മത്സരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്.

 

 

 

Comments are closed.