ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു
റിയാദ് : ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ , ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’, ‘റോയല്‍ മാസെക്കർ’ എന്നീ പുസ്തകങ്ങൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.
ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടന്ന പ്രകാശന ചടങ്ങിൽ മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും കേളി കുടുംബ വേദി സെക്രട്ടറിയും, മലയാള മിഷൻ റിയാദ് മേഖല സെക്രട്ടറിയും അധ്യാപികയുമായ സീബ കൂവോട് ‘മലയാള അക്ഷരമാല’ , ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ സ്വീകരിച്ചു. ഡി സി ബുക്‌സ് കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’. ജയ് എന്‍.കെ യുടെ ‘റോയല്‍ മാസെക്കര്‍’ എന്ന ഏറ്റവും പുതിയ പുസ്തകം സൗദി ലുലു ഗ്രൂപ്പിന്റെ ഡയറക്ടറായ ഷെഹിം മുഹമ്മദ്, മുഹമ്മദ് ഷബീര്‍ ഐ എഫ് എസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.
ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. കേളി ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, കേന്ദ്ര കമ്മറ്റി അംഗം സതീഷ് കുമാർ വളവിൽ, സുലൈ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങളായ സുകേഷ് കുമാർ, ജയരാജ്, കടുംബവേദി അംഗങ്ങളായ ഗീത ജയരാജ്, അനു സുനിൽ, ഡി സി ബുക്സ് സിഇഒ രവി ഡി സി , എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments are closed.