ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു
ഡി സി ബുക്‌സ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്യുന്നു. ഒക്ടോബർ ഒന്നിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഡി സി ബുക്ക്സ് സ്റ്റാൾ E41-ൽ നടക്കുന്ന ചടങ്ങിൽ മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും അധ്യാപികയും കേളി കുടുംബ വേദി സെക്രട്ടറിയുമായ സീബ കൂവോട് പുസ്തകം സ്വീകരിക്കും.
ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. പുസ്തകമേളയില്‍ വൈവിധ്യമാര്‍ന്ന പുസ്തക ശേഖരവുമായി ഈ വര്‍ഷവും ഡി സി ബുക്സ് പങ്കെടുക്കുന്നുണ്ട്.
മലയാളത്തിന്റെ അക്ഷരമന്ത്രമായ ഡി സി ബുക്‌സ് കുട്ടികൾക്കു വേണ്ടി കാലാനുസൃതമായ മാറ്റത്തോടെ തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് ഡി സി ബുക്‌സ് മലയാള അക്ഷരമാലയും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ഈ പുസ്തകങ്ങൾ ഏറെ പ്രയോജനപ്രദമാകും. അക്ഷരമാലയ്‌ക്കൊപ്പം ചുറ്റുപാടുകളിൽ നിന്നും യഥാർത്ഥ വസ്തുക്കൾ കണ്ടുപഠിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ആധികാരികവും ആകർഷകവുമായ വർണ്ണചിത്രങ്ങളോടെയാണ് ഈ രണ്ട് പുസ്തകങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
Comments are closed.