കൊല്ലം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന ഡി സി ബുക്സ് പുസ്തകമേള ജനുവരി 10ന് സമാപിക്കും
ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പബ്ലിക് ലൈബ്രറി, സരസ്വതി ഹാളില്‍ നടക്കുന്ന ഡി സി ബുക്സ് പുസ്തകമേള 2022 ജനുവരി 10ന് സമാപിക്കും. അന്തര്‍ദേശീയ – ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ വിലക്കിഴിവോട് കൂടി മേളയില്‍ ലഭ്യമാണ്.
ഫികഷ്ന്‍, നോണ്‍-ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത,നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം,മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ഈ മേളയില്‍ ലഭ്യമാണ്. മാറിക്കൊണ്ടിരിക്കുന്ന പാഠ്യപദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള മികച്ച പുസ്തകങ്ങളുടെ ശേഖരമണ് മേളയുടെ മറ്റൊരു പ്രത്യേകത. വൈവിധ്യമാര്‍ന്നതും മികച്ചതുമായ പുസ്തകങ്ങള്‍ ആദായകരമായ വിലക്കിഴിവില്‍ സ്വന്തമാക്കുവാന്‍ നിങ്ങളേവരെയും സാദരം ക്ഷണിക്കുന്നു.
എല്ലാ പുസ്തക പ്രേമികള്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു പുതുവത്സരം ആശംസിക്കുന്നു. ഏവർക്കും പുസ്തകമേളയിലേക്ക് സ്വാഗതം.
Comments are closed.