ഇത്തിരി നേരം ഒത്തിരി ചോദ്യങ്ങള്‍, രസകരമായ ഉത്തരങ്ങള്‍
ഇത്തിരി നേരം ഒത്തിരി ചോദ്യങ്ങള്‍ ഒപ്പം രസകരമായ ഉത്തരങ്ങളും, വായനാവാരാഘോഷത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച എഴുത്തുകാരോട് സംസാരിക്കാം എന്ന സെഷനില്‍ ആദ്യദിനം ശ്രീപാര്‍വതി പങ്കെടുത്തു.
എഴുത്ത്, പുസ്തകം, വായന തുടങ്ങി എല്ലാ വിഷയങ്ങളും എഴുത്തുകാരിക്കും വായനക്കാര്‍ക്കുമിടയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ശ്രീപാര്‍വതിയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ പുസ്തകം ‘ലില്ലി ബെര്‍ണാര്‍ഡി’ നെക്കുറിച്ചും എഴുത്തുകാരി സംസാരിച്ചു.
ഇഷ്ടപുസ്തകങ്ങള്‍, ഇഷ്ടജോണറുകള്‍, എഴുത്തിനെ സ്വാധീനിച്ച പുസ്തകങ്ങള്‍, ആരാധന തോന്നിയ എഴുത്തുകാര്‍, എഴുതിയതില്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകം, സാഹിത്യ വിമര്‍ശനങ്ങള്‍ തുടങ്ങി നിരവധി ചോദ്യങ്ങളാണ് വായനക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരിയോട് ചോദിച്ചത്.
ചോദ്യങ്ങളും ഉത്തരങ്ങളും പൂര്‍ണ്ണമായി കാണുന്നതിന് ക്ലിക്ക് ചെയ്യൂ https://www.instagram.com/stories/highlights/17899853774626118/
ഇന്ന് വൈകുന്നേരം 4 മുതല്‍ 5 മണി വരെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി ലാജോ ജോസാണ് പരിപാടിയില്‍ പങ്കെടുക്കുക. ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായും, ഡയറക്ട് ഇന്‍സ്റ്റഗ്രാം മെസേജുകളായും ചോദിക്കാവുന്നതാണ്.
Comments are closed.