ഡിസി ബുക്സ് Author In Focus-ൽ വിനോയ് തോമസ്
കരിക്കോട്ടക്കരി എന്ന ആദ്യനോവലിലൂടെ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റിയ എഴുത്തുകാരനാണ് വിനോയ് തോമസ്. മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചര്‍ച്ചയാകുന്ന കരിക്കോട്ടക്കരി ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവല്‍ മത്സരത്തില്‍ സമ്മാനാര്‍ഹമായി. അതോടെ വിനോയ് തോമസ് എന്ന നോവലിസ്റ്റിനെ സാഹിത്യലോകം അറിഞ്ഞുതുടങ്ങി. വളരെ പെട്ടെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായി മാറിയ വിനോയ് തോമസാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.
എഴുത്തുകാരനെക്കുറിച്ച്
പുതിയ കഥാകൃത്തുക്കളില്‍ പ്രമേയസ്വീകരണത്തിലും ഭാഷയിലും ആഖ്യാനത്തിലും വ്യത്യസ്തപുലര്‍ത്തുന്ന എഴുത്തുകാരന്‍. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച വിനോയ് തോമസിന്റെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.