DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ വി. മധുസൂദനന്‍ നായര്‍

മലയാള കവിതയെ ജനകീയമാക്കിയ കവി  വി.മധുസൂദനന്‍ നായരാണ് ഇന്ന്   ഡിസി ബുക്‌സ് Author In Focus-ൽ. കവിതാപാരമ്പര്യത്തിന്റെ ജൈവികമായ തുടര്‍ച്ചയാണ് അദ്ദേഹത്തിന്റെ കവിതകള്‍. ഈ കവിതകള്‍ ആസ്വദിക്കുമ്പോള്‍ ആസ്വാദകന്‍ കാലങ്ങളെ അനുഭവിക്കുകയാണ്. ജീവിതസത്യങ്ങളെ, പൈതൃകങ്ങളെ തൊട്ടറിയുകയാണ്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍  വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1950 നവംബറില്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. മലയാളത്തില്‍ എം.എ. ബിരുദം നേടിയശേഷം കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, കുങ്കുമം, കേരളദേശം, വീക്ഷണം എന്നിവിടങ്ങളില്‍ ജോലി നോക്കി. തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളജില്‍ മലയാള വിഭാഗം തലവനായിരുന്നു. നാറാണത്തുഭ്രാന്തന്‍, ഗാന്ധര്‍വം, ഗാന്ധി ഇവ കൃതികള്‍. 1992-ലെ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത് നാറാണത്തുഭ്രാന്തനായിരുന്നു. 2019-ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം വി. മധുസൂദനന്‍ നായരുടെ അച്ഛന്‍ പിറന്ന വീട് എന്ന കവിതാസമാഹാരത്തിനായിരുന്നു.

വി.മധുസൂദനന്‍ നായരുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

Comments are closed.