ഡി സി ബുക്സ് Author In Focus ൽ സുനില്‍ പി.ഇളയിടം
പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടമാണ് ഇന്ന് ഡി സി ബുക്സ് Author In Focus ൽ. ബഹുസ്വരമായ സാമൂഹിക വിജ്ഞാനീയങ്ങളോടും സാഹിത്യ-സാംസ്‌കാരിക മണ്ഡലങ്ങളിലെ ചരിത്രപരതയോടും അനുഭൂതികളോടും ഇടപെട്ടുകൊണ്ട് മലയാളത്തില്‍ ഒരു വിമര്‍ശനാത്മക മാര്‍ക്‌സിസ്റ്റ് ചിന്താപാരമ്പര്യം രൂപപ്പെടുത്തതിന് ഡോ. സുനില്‍ പി. ഇളയിടത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എപ്പോഴും ചരിത്രവത്കരിക്കുക എന്ന മാര്‍ക്‌സിസ്റ്റ് ഉള്‍ക്കാഴ്ച സാമൂഹിക വ്യവഹാരങ്ങളുടെ എല്ലാ മണ്ഡലത്തിലും സന്നിവേശിപ്പിക്കാന്‍ ചിന്തകനും പ്രഭാഷകനുമെന്ന നിലയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി അദ്ദേഹം ശ്രമിച്ചുവരുന്നു.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ ദിവസവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus–ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ വായനക്കാർക്ക് അടുത്ത് അറിയാനും അവസരം ഉണ്ട്.
Comments are closed.