DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ സുഭാഷ് ചന്ദ്രന്‍

ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു. വ്യത്യസ്തമായ രചനാതന്ത്രങ്ങള്‍ സുഭാഷ് ചന്ദ്രന്‍ എഴുത്തിന്റെ വഴിയില്‍ സ്വീകരിച്ചിട്ടുണ്ട്.

കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍, ഓടക്കുഴല്‍ പുരസ്‌കാരം, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ പുരസ്‌കാരം, കോവിലന്‍ പുരസ്‌കാരം, ഫൊക്കാന പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം, ഒ.വി വിജയന്‍ സാഹിത്യ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം തുടങ്ങി  നിരവധി സ്വന്തമാക്കിയ സുഭാഷ് ചന്ദ്രനാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെക്കുറിച്ച്

1972-ല്‍ ആലുവയ്ക്കടുത്തുള്ള കടുങ്ങല്ലൂരില്‍ ജനിച്ചു. മെറിറ്റ് സ്‌കോളര്‍ഷിപ്പോടെ മഹാരാജാസ് കോളജില്‍ പഠിച്ച് എം.എ. മലയാളത്തിന് ഒന്നാം റാങ്ക് നേടി. വിദ്യാര്‍ത്ഥിയായിരിക്കെ എഴുതിയ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന കഥയ്ക്ക് 1994-ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാസമാഹാരവും (ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം) ആദ്യ നോവലും (മനുഷ്യന് ഒരു ആമുഖം) യഥാക്രമം 2001-ലും 2011-ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. മനുഷ്യന് ഒരു ആമുഖം എന്ന നോവല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, ബഷീര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ നേടി. മധ്യേയിങ്ങനെ, ദാസ് ക്യാപിറ്റല്‍, കാണുന്ന നേരത്ത് എന്നിങ്ങനെ ഓര്‍മ്മക്കുറിപ്പുകളുടെ മൂന്നു സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇപ്പോള്‍  മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്റര്‍.
ഭാര്യ: ജയശ്രീ. മക്കള്‍: സേതു പാര്‍വ്വതി, സേതുലക്ഷ്മി.

പ്രധാന കൃതികള്‍
നോവല്‍
മനുഷ്യന് ഒരു ആമുഖം
കഥ
ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, തല്പം, ബ്ലഡി മേരി, കഥകള്‍-സുഭാഷ് ചന്ദ്രന്‍
ബാലസാഹിത്യം
അക്കുടുമുയല്‍ അപ്പം ചുട്ടു

Comments are closed.