ഡിസി ബുക്സ് Author In Focus-ൽ എസ് ഹരീഷ്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം നേടിയ എസ് ഹരീഷാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.
അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന, വിധിവൈപര്യത്തിന്റെ പുതുകാല ജീവിതം നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകള്‍.
അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതിജീവിതത്തെ കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന മീശ എന്ന നോവലിലൂടെ എസ് ഹരീഷ് മലയാളത്തിന് വീണ്ടും ജെസിബി പുര്‌സകാരം നേടിക്കൊടുത്തു. തീവ്രഹിന്ദുത്വവാദികളുടെ ഭീഷണിയെത്തുടർന്ന് വാരികയിൽനിന്ന് പിൻവലിക്കപ്പെട്ട നോവൽ പിന്നീട് ഡി സി ബുക്‌സാണ് 2018ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. എഴുത്തുകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തെക്കു
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.
എഴുത്തുകാരനെക്കുറിച്ച്
കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ ജനിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ഗീതാഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് ലഭിച്ച രസവിദ്യയുടെ ചരിത്രം ആദ്യ കഥാസമാഹാരം. തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, വി.പി. ശിവകുമാര്‍ സ്മാരക കഥാപുരസ്‌കാരം. 2016-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ആദം എന്ന കഥാസമാഹാരത്തിനു ലഭിച്ചു. റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി. മീശയ്ക്ക് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, ജെസിബി പുരസ്‌കാരം എന്നിവ ലഭിച്ചു.
പ്രധാന കൃതികള്‍
നോവല്‍
മീശ
കഥ
ആദം, അപ്പന്‍, രസവിദ്യയുടെ ചരിത്രം
Comments are closed.