DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ പി എഫ് മാത്യൂസ്

P.F. Mathews
P.F. Mathews

ഡിസി ബുക്സ് Author In Focus-ൽ ഈ വാരം ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസ്. മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. വ്യര്‍ത്ഥകാലങ്ങളെ മറികടക്കുന്ന ഒരു ജന്മവിധി പി എഫ് മാത്യൂസിന്റെ രചനകളില്‍ പ്രതിഷ്ഠാപിതമാകുന്നു.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരനെ കുറിച്ച്

1960 ഫെബ്രുവരി 18ന് പൂവങ്കേരി ഫ്രാൻസീസിന്റെയും മേരിയുടെയും മകനായി എറണാകുളത്ത് ജനനം.ഡോൺബോസ്കോ, സെൻറ് അഗസ്റ്റിൻ എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം സെൻറ് ആൽബർട്ട്സ് കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടി. തുടർന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം.പത്താമത്തെ വയസ്സിൽ ഏകാങ്ക നാടകങ്ങൾ എഴുതിത്തുടങ്ങി. പതിനാറു വയസ്സായപ്പോഴേക്കും ചെറുകഥകളും. പി.എഫ്.മാത്യൂസിന്റെ ചെറുകഥകൾ തുടർച്ചയായി മലയാള മനോരമ. കലാകൗമുദി, മാതൃഭൂമി, മാധ്യമം,ഭാഷാപോഷിണി തുടങ്ങി മലയാളത്തിലെ പ്രമുഖ മാഗസിനുകളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചാവുനിലം, ഇരുട്ടിലൊരു പുണ്യാളന്‍, അടിയാള പ്രേതം എന്നീ നോവലുകള്‍. വാതിലില്‍ ആരോ മുട്ടുന്നു, മരണത്താല്‍ ജ്ഞാനസ്‌നാനം, 2004ല്‍ ആലീസ് തുടങ്ങി ശ്രദ്ധേയമായ നിരവധി കഥകള്‍. കുട്ടിസ്രാങ്ക്, ഈ മ യൗ, അതിരന്‍ എന്നീ ശ്രദ്ധേയമായ സിനിമകളുടെ തിരക്കഥകള്‍. മിഖായേലിന്റെ സന്തതികള്‍, ശരറാന്തല്‍ എന്നീ ടെലിവിഷന്‍ പരമ്പരകള്‍ എന്നിവയുടെ രചയിതാവാണ് പി എഫ് മാത്യൂസ്.’

പി എഫ് മാത്യൂസിന്റ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.