ഡിസി ബുക്സ് Author In Focus-ൽ സക്കറിയ
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ. അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളില്‍ തീര്‍ത്ത കഥകള്‍ സക്കറിയയുടെ രചനകളെ മിഴിവുറ്റതാക്കുന്നു. അസ്തിത്വവ്യഥകളും സമകാലിക മനുഷ്യന്റെ പൊങ്ങച്ചങ്ങളോടും കാപട്യങ്ങളോടുമുള്ള പരിഹാസവും ക്രൈസ്തവ മിഥോളജിയോടുള്ള അടുപ്പവും ഇഴചേര്‍ന്ന കഥാലോകം കാഴ്ചവച്ച സക്കറിയയാണ് ഈ വാരം
ഡിസി ബുക്സ് Author In Focus-ൽ.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.
എഴുത്തുകാരനെ കുറിച്ച്
1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനനം. മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ. ബാംഗ്ലൂർ എംഇഎസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് താമസം.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ്, ഒ.വി. വിജയൻ പുരസ്കാരം, കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ സക്കറിയയെ തേടിയെത്തിയിട്ടുണ്ട്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍
ലഘുനോവല്‍ : ഇതാണെന്റെ പേര്, ഇഷ്ടികയും ആശാരിയും, അയ്യപ്പത്തിന്തകത്തോം, എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്‌സ് ദി ലോര്‍ഡ്, സക്കറിയയുടെ നോവെല്ലകള്‍, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും
ലേഖനം : ഗോവിന്ദം ഭജ മൂഢമതേ!
കഥ : തേന്‍, ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും, കണ്ണാടി കാണ്മോളവും, സലാം അമേരിക്ക, കന്യാകുമാരി, സക്കറിയയുടെ പെണ്‍കഥകള്‍, ഒരിടത്ത്, ആര്‍ക്കറിയാം, സക്കറിയയുടെ കഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, പ്രതികഥകള്‍, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്‌കാരവും
തിരക്കഥ : ജോസഫ് ഒരു പുരോഹിതന്‍
യാത്രാവിവരണം : ഒരു ആഫ്രിക്കന്‍ യാത്ര, തടാകനനാട്, നബിയുടെ നാട്ടില്‍, അഗ്നിപര്‍വ്വതങ്ങളുടെ താഴ്‌വരയില്‍, ബംബം! ഹര! ഹര! ബംബം ബോല്‍!, വഴിപോക്കന്‍, പലവക : സക്കറിയയുടെ യേശു
Comments are closed.