ഡിസി ബുക്സ് Author In Focus-ൽ സി.എസ്. ചന്ദ്രിക
സമാനതകളില്ലാത്തവിധം വൈവിധ്യമാര്‍ന്ന നൈസര്‍ഗിക ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയ വ്യവഹാരത്തെ മുഖ്യധാരയില്‍ സ്ഥാപിച്ചെടുക്കുന്നതില്‍ പ്രധാനപങ്കു വഹിച്ച എഴുത്തുകാരി സി എസ് ചന്ദ്രികയെയാണ് ഈ വാരം Author In Focus-ൽ പരിചയപ്പെടുത്തുന്നത്. ഇന്നത്തെ സ്ത്രീയില്‍നിന്ന് വര്‍ഷങ്ങള്‍ക്കു പിന്നിലോട്ടു സഞ്ചരിക്കുന്ന കേരളത്തിലെ സ്ത്രീജീവിത വായന പകരുന്നത് മാറ്റങ്ങളുടെ പുനര്‍ചിന്തകളാണ്. സി. എസ്. ചന്ദ്രികയുടെ കഥകൾ സാധാരണ ജീവിതസന്ദർഭങ്ങളെ ഭാവഗീതാത്മകമായ ഉപരി തലവും രാഷ്ട്രീയബോധത്തിന്റെ ഉൾത്തലവുംകൊണ്ട് ജീവസ്സുറ്റതാക്കുന്നു. നൈസർഗ്ഗികമായ കാല്പനികതയെ ക്രൂരമായ സത്യബോധവും മുനകൂർത്ത ഹാസ്യവുംകൊണ്ട് ഇടയ്ക്കിടെ ഭേദിക്കുന്ന ഈ കഥകൾക്ക് അനായാസമായ ഒരു ലാഘവമുണ്ട്.
മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.
എഴുത്തുകാരിയെ കുറിച്ച്
തൃശൂര്‍ ജില്ലയിലെ പെരിങ്ങോട്ടുകരയില്‍ ജനനം, മാതാപിതാക്കള്‍-ശങ്കരന്‍ സി.എം, ഭാര്‍ഗ്ഗവി വി.ആര്‍, സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തിലും വിമന്‍സ് സ്റ്റഡീസിലും മാസ്റ്റേഴ്‌സ് ബിരുദവും ജെന്ററും തിയേറ്റവും സംബന്ധിച്ച വിഷയത്തില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റും നേടി. കഥാകൃത്ത്, നോവലിസ്റ്റ്, ഫെമിനിസ്റ്റ് ഗവേഷക. മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം 2010-ല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ എന്ന ലേഖന സമാഹാരത്തിനും തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം 2011-ല്‍ ക്ലെപ്‌റ്റോമാനിയ എന്ന കഥാസമാഹാരത്തിനും ലഭിച്ചു. പിറ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കഥകള്‍ ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. 1988 മുതല്‍ സ്ത്രീനാടക പ്രവര്‍ത്തനരംഗത്തും 1996 മുതല്‍ 2006 വരെ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചു. സൂര്യ ടിവിയില്‍ ‘സ്ത്രീപക്ഷം’, ഏഷ്യാനെറ്റ് കേബിള്‍ ടി.വിയില്‍ ‘സ്ത്രീ’ എന്നീ സ്ത്രീപരിപാടികളുടെ അവതാരകയായിരുന്നു. 1998 മുതല്‍ 2006 വരെ ലിംഗപദവി, വികസന ഗവേഷണ പ്രവര്‍ത്തനമേഖലയില്‍ തിരുവനന്തപുരത്ത് ‘സഖി’ വിമന്‍സ് റിസോഴ്‌സ് സെന്ററിലും തുടര്‍ന്ന് സെന്റര്‍ ഫോര്‍ വിഷ്വല്‍ ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സ്, കേരള യൂണിവേഴ്‌സിറ്റി, സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചററായും പ്രവര്‍ത്തിച്ചതിനുശേഷം 2011 ഒക്‌ടോബര്‍ മുതല്‍ എം. എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് (സോഷ്യല്‍ സയന്റിസ്റ്റ്) ആയി ജോലി ചെയ്യുന്നു.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍
ആത്മഭാഷണം: പ്രണയകാമസൂത്രം: ആയിരം ഉമ്മകള്‍
കഥ : എന്റെ പച്ചക്കരിമ്പേ, ക്ലെപ്‌റ്റോമാനിയ, ഭൂമിയുടെ പതാക , ലേഡീസ് കമ്പാര്‍ട്ട്‌മെന്റ്, റോസ
നോവല് : പിറ
ചരിത്രം : കേരളത്തിന്റെ സ്ത്രീചരിത്രങ്ങള്‍: സ്ത്രീമുന്നേറ്റങ്ങള്‍ലേഖനങ്ങളും അഭിമുഖങ്ങളും മലയാള ഫെമിനിസം
Comments are closed.