DCBOOKS
Malayalam News Literature Website

ഡിസി ബുക്സ് Author In Focus-ൽ ചന്ദ്രമതി

Chandramathi
Chandramathi

ഡിസി ബുക്സ് Author In Focus-ൽ ഈ വാരം അധ്യാപികയും എഴുത്തുകാരിയുമായ ചന്ദ്രമതി. മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

എഴുത്തുകാരിയെ  കുറിച്ച്

യഥാര്‍ത്ഥ പേര് ചന്ദ്രിക. ഇംഗ്ലിഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ്. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം പ്രൊഫസറായിരുന്നു. പ്രഗല്ഭയായ കോളജ് അധ്യാപികയ്ക്കുളള സെയ്ന്റ് ബര്‍ക്ക്മാന്‍സ് അവാര്‍ഡും ശിവപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സ്വയം; സ്വന്തം, തട്ടാരക്കുടിയിലെ വിഗ്രഹങ്ങള്‍, വേതാളകഥകള്‍ (നോവലെറ്റ്),  പേരില്ലാ പ്രശ്‌നങ്ങള്‍ (ലേഖനസമാഹാരം) ഞാന്‍ ഒരു വീട് (സ്മരണ) എന്നിവയാണ് മറ്റു രചനകള്‍. മദ്ധ്യകാല മലയാളകവിത എന്ന സമാഹാരത്തിന്റെ സംയുക്ത എഡിറ്ററായിരുന്നു. ചെറുകഥാ സമാഹാരങ്ങള്‍ക്ക് തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേളി അവാര്‍ഡ്, കഥാ നാഷണല്‍ പ്രൈസ്, ഓടക്കുഴല്‍ പുരസ്‌കാരം, പദ്മരാജന്‍ പുരസ്‌കാരം, ഒ. വി. വിജയന്‍ പുരസ്‌കാരം തുടങ്ങി പതിനഞ്ച് അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

പ്രധാന കൃതികള്‍
നോവല്‍
അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടെതും)
കഥ
ആര്യാവര്‍ത്തനം, ദേവീഗ്രാമം, റെയിന്‍ഡിയര്‍, ദൈവം സ്വര്‍ഗ്ഗത്തില്‍, അന്നയുടെ അത്താഴവിരുന്ന്, ഇവിടെ ഒരു ടെക്കി, രത്‌നാകരന്റെ ഭാര്യ, എന്റെ പ്രിയപ്പെട്ട കഥകള്‍, ചന്ദ്രമതിയുടെ കഥകള്‍, ചന്ദ്രമതിയുടെ കഥകള്‍ സമ്പൂര്‍ണ്ണം, നിങ്ങള്‍ നിരീക്ഷണത്തിലാണ്
ലേഖനം
സൂര്യരാജാവിന്റെ പ്രണയിനി
സ്മരണ
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള
വിവര്‍ത്തനം
തകഴി ശിവശങ്കരപ്പിള്ള (അയ്യപ്പപ്പണിക്കര്‍), ഉന്മേഷദിനങ്ങള്‍ (ലോറന്റ് ഗ്രാഫ്), ഒളിവറുടെ ഡയറിക്കുറിപ്പുകള്‍ (റസ്‌കിന്‍ ബോണ്ട്)
തിരക്കഥ
സ്‌നേഹപൂര്‍വ്വം നികിത

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച  ചന്ദ്രമതിയുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.