DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ അയ്മനം ജോണ്‍

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് പ്രശസ്ത കഥാകൃത്ത് അയ്മനം ജോൺ. ചരിത്രത്തിന്റെ ഏകപക്ഷീയതയെയും അധികാരീരൂപങ്ങളുടെ അടക്കിവാഴലിനെയും പ്രതിരോധിക്കുന്ന പ്രകൃത്യുന്മുഖമായ കഥാഭാവനയുടെ എതിരെഴുത്തുകളാണ് അയ്മനം ജോണിന്റെ കഥകൾ. ഭാഷ, മതം, ധനം, ശാസ്ത്രം… തുടങ്ങിയ ഭിന്നചേരുവകൾ ചേർന്ന, സ്വയം നിർമ്മിത ജീവിതവ്യവസ്ഥകളുടെ യാന്ത്രികതയ്ക്ക് അടിമപ്പെട്ട പുതുകാലജീവിതം അതിന്റെ പ്രാപഞ്ചിക സത്തകളിൽനിന്ന് എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് ഈ കഥകൾ നമ്മോടു പറയുന്നു. പ്രമേയപരമായി അങ്ങനെ ഒരുമപ്പെടുമ്പോഴും, രൂപഭാവങ്ങളിൽ തികഞ്ഞ വ്യത്യസ്തത പുലർത്തുന്നു ഈ കഥകൾ.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

അയ്മനം ജോണിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.