DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സ് 50-ാം വര്‍ഷത്തിലേക്ക്; സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

മലയാളിവായനയുടെ സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസത്തില്‍ നിരന്തരവും നിര്‍ണ്ണായകവുമായ സ്വാധീനം ചെലുത്തിയ ഡി സി ബുക്‌സ് അമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്.ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഡി സി ബുക്‌സ് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ ലോഗോ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റെ വാര്‍ഷിക യോഗത്തില്‍ പ്രകാശനം ചെയ്തപ്പോള്‍.

1974 ആഗസ്റ്റ് 29-നാണ് സ്വാതന്ത്ര്യസമരസേനാനിയും കേരളത്തിലെ പുസ്തകപ്രസാധനത്തിന്റെയും വിതരണത്തിന്റെയും ഗ്രന്ഥശാലാസംരംഭങ്ങളുടെയും നേതൃസ്ഥാനീയനുമായ ഡി സി കിഴക്കെമുറി ഡി സി ബുക്‌സ് ആരംഭിക്കുന്നത്.

മലയാളികളുടെ ഭാവുകത്വത്തെ കൂടുതല്‍ പരിപോഷിപ്പിച്ച, കാലത്തോട് പ്രതികരിക്കുകയും കാലത്തില്‍ ഇടപെടുകയും ചെയ്ത ഈ പ്രസ്ഥാനം 2023 ആഗസ്റ്റ് 29-ന് 50-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന സുവര്‍ണ്ണവര്‍ഷാഘോഷങ്ങള്‍ക്ക് സെപ്തംബര്‍ 9-ാം തീയതി കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ തുടക്കം കുറിക്കുന്നു.

 

Comments are closed.