ഡി സി ബുക്സ് ‘എഴുത്തുകാരോട് ചോദിക്കാം’; വായനാദിനത്തിൽ വിനോയ് തോമസ് പങ്കെടുക്കുന്നു
വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം. പരിപാടിയില്‍ ആദ്യദിനം നാളെ (19 ജൂണ്‍ 2023) വിനോയ് തോമസ് പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണി മുതൽ ആറ് വരെ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ വായനക്കാരുടെ ചോദ്യങ്ങൾക്ക് വിനോയ് തോമസ് ഉത്തരം നൽകും.
ഇന്‍സ്റ്റഗ്രാം സന്ദേശങ്ങളായും, വീഡിയോകളായും, ഓഡിയോ സന്ദേശങ്ങളായുമൊക്കെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് എഴുത്തുകാര്‍ ഉത്തരം നല്‍കും. ചോദ്യങ്ങള്‍ ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് മറുപടിയായിട്ടാണ് ചോദിക്കേണ്ടത്. ഡി സി ബുക്‌സ് വായനാവാരാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഇപ്പോൾ തന്നെ തയ്യാറാക്കിക്കൊള്ളൂ…
Stay tuned; https://www.instagram.com/dcbooks/
വിനോയ് തോമസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ
Comments are closed.