കര്‍ക്കിടകം എത്താറായി, ഇനി രാമായണ പാരായണത്തിന്‍റെ നാളുകള്‍!
കര്‍ക്കിടകമാസത്തെ ആധ്യാത്മിക പുണ്യം നിറയ്ക്കുന്ന രാമായണ മാസത്തിന് അടുത്ത ആഴ്ച തുടക്കമാകും. അടുത്ത പതിനൊന്ന് മാസങ്ങളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരപാതയില്‍ സഞ്ചരിക്കാം. കര്‍ക്കിടകമാസത്തെ ഭക്തിസാന്ദ്രമാക്കാന്‍
മലയാളിക്കൊപ്പം ഡിസി ബുക്‌സും ഒരുങ്ങിക്കഴിഞ്ഞു. ഡിസി ബുക്‌സ് രാമായണങ്ങള്‍ ഇപ്പോള്‍ വില്‍പ്പനയില്‍. ഏതു പ്രായക്കാര്‍ക്കും അനായാസം വായിക്കാവുന്ന വിധത്തിലാണ് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എല്ലാ രാമായാണങ്ങളും. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും നിങ്ങളുടെ കോപ്പികള്‍ ഉറപ്പാക്കാവുന്നതാണ്.
ഭാരതീയ സാഹിത്യത്തിന്റെ ഉറവവറ്റാത്ത സ്രോതസ്സായി എന്നും നിലനില്‍ക്കുന്ന ഇതിഹാസകൃതിയാണ് വാല്മീകിരാമായണം. ഇതിവൃത്തത്തിന്റെ മഹത്ത്വത്താലും ആഖ്യാനത്തിന്റെ വശ്യതയാലും കാലത്തെ അതിജീവിച്ച് നിത്യനൂതനമായി നിലകൊള്ളാന്‍ ഈ ഇന്ത്യന്‍ ക്ലാസിക്കിനു കഴിഞ്ഞിരിക്കുന്നു. ലോകാന്തരങ്ങളിലും രാമകഥ സുവിദിതമായിത്തീര്‍ന്നിരിക്കുന്നു.
പിതൃ-പുത്രബന്ധങ്ങളുടെ പവിത്രതയും സഹോദരസ്‌നേഹത്തിന്റെ ഉജ്ജ്വലിതമായ മഹനീയതയും രാമായണം ഉദ്‌ഘോഷിക്കുന്നു. ജീവിത പരീക്ഷണങ്ങളില്‍പ്പെട്ടുഴലുന്ന ആദര്‍ശമൂര്‍ത്തിയായ രാമനും അഗ്നിപരീക്ഷയില്‍ മുഴുകുന്ന സീതയും ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശക്തിയും ധൈര്യവും നല്‍കാന്‍ എന്നും നമുക്കു മുന്നിലുണ്ട്. കഠിനമായ ജീവിതവ്യഥകളെ സമചിത്തതയോടെ നേരിടാന്‍ രാമായണം നമ്മെ പഠിപ്പിക്കുന്നു.
രാമായണം ആദികാവ്യം മാത്രമല്ല അനശ്വരകാവ്യംകൂടിയാണ്. വഴിമുട്ടിനില്ക്കുന്ന ജീവിതപ്രതിസന്ധികളില്‍, ധര്‍മ്മാധര്‍മ്മചിന്തകളാല്‍ മനസ്സ് ഡോളായിതമാകുമ്പോള്‍ രാമായണം നമുക്കു വഴികാട്ടിയായിത്തീരുന്നു. വാല്മീകിയുടെ ആത്മാവിലേക്ക് കൈത്തിരികാട്ടുക എന്നുപറഞ്ഞാല്‍ ഭാരതത്തിന്റെ ആത്മാവിലേക്ക് വെളിച്ചംവീശുക എന്നാണര്‍ത്ഥം.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന രാമായണം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക
Comments are closed.