കൊറോണ, കേരളത്തിന്റെ പ്രതിരോധ മാർഗങ്ങൾ ; ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ ഡോ.ടി ജയകൃഷ്ണന്‍
കൊറോണ; ആത്മവിശ്വാസം ബോംബായല്ല, വെളിച്ചമായി മാറണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേ ഡോ.ടി ജയകൃഷ്ണന്‍. ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ എഴുത്തുകാരൻ ലിജീഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപയെയും പ്രളയത്തെയും അതിജീവിച്ച ജനതയാണ് കേരളത്തിലേതെന്നും അദ്ദേഹം ഓർമിപ്പിച്ചു. നിപയും കൊറോണയും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും നിപയെ നേരിട്ട അനുഭവം കൊറോണ പ്രതിരോധത്തെ എങ്ങനെയൊക്കെ സ്വാതീനിച്ചുവെന്നും ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലിപ്രൂഫിൽ അദ്ദേഹം വിശദീകരിച്ചു.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
Comments are closed.