DCBOOKS
Malayalam News Literature Website

DC Bibliofile Competition ഈ പുസ്തകങ്ങൾ നിലവിലുള്ളത് നിങ്ങളുടെ കയ്യിൽ മാത്രം !

രു പുസ്തകത്തെ അതിന്റെ പുറംചട്ടകൊണ്ട് അളക്കരുതെന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. പക്ഷേ കാലം മാറി കഥ മാറി. പുറംചട്ടകള്‍ക്ക് അതിന്റേതായ സൗന്ദര്യശാസ്ത്രമുണ്ട് രാഷ്ട്രീയമുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം പോലെതന്നെ പുറംചട്ടയും പ്രധാനമായിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.  നിങ്ങള്‍ ഒരു പുസ്തകപ്രേമിയാണോ? നിങ്ങളുടെ ഗ്രന്ഥശേഖരത്തില്‍ അപൂര്‍വ്വമായ കവര്‍ച്ചിത്രങ്ങളുള്ള പുസ്തകങ്ങളുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരം ഡി സി ബുക്‌സ് ഒരുക്കുന്നു. Bibliofile Competition എന്ന പേരില്‍ ഡി സി ബുക്‌സ് ഒരുക്കുന്ന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

ഒ വി വിജയന്റെ തലമുറകള്‍ ഒന്നാം പതിപ്പില്‍ ആയിരം കോപ്പികളാണ് പുറത്തിറങ്ങിയത്. ഈ ആയിരം കോപ്പികള്‍ക്കാവട്ടെ ആയിരം വ്യത്യസ്ത കവര്‍ച്ചിത്രങ്ങളും. എം മുകുന്ദന്റെ ‘പ്രവാസം’ എന്ന നോവലിന്റെ കവര്‍ച്ചിത്രത്തിനുമുണ്ടായിരുന്നു പ്രത്യേകതകള്‍. അദ്ദേഹത്തിന്റെ ‘കേശവന്റെ വിലാപങ്ങള്‍’, സുകുമാര്‍ അഴീക്കോടിന്റെ ‘തത്ത്വമസി’, ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസം’, സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’, കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ അങ്ങനെ ഒറ്റ എഡിഷനില്‍ തന്നെ കവര്‍ച്ചിത്രത്തില്‍ വ്യത്യസ്തത പുലര്‍ത്തിയ എത്രയെത്ര പുസ്തകങ്ങള്‍…. ഈ കവര്‍ച്ചിത്രങ്ങള്‍ നിങ്ങളുടെ പുസ്തകശേഖരത്തിലുണ്ടോ? എങ്കില്‍ DC BOOKS Bibliofile Competition- ല്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

  • മുകളില്‍ പരിചയപ്പെടുത്തിയ വ്യത്യസ്ത കവര്‍ച്ചിത്രങ്ങളടങ്ങിയ പുസ്തകങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ ആ പുസ്തകത്തിനൊപ്പം ഒരു ചിത്രം എടുക്കുക
  • ചിത്രത്തിനൊപ്പം ആ പുസ്തകം എങ്ങനെ സമ്പാദിച്ചു എന്നതിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പോ അല്ലെങ്കില്‍ പുസ്തകത്തെക്കുറിച്ചൊരു വായനാനുഭവക്കുറിപ്പോ നിങ്ങളുടെ സോഷ്യല്‍മീഡിയയില്‍ #onamwithdcbooks എന്ന ഹാഷ് ടാഗോട് കൂടി ഡി സി ബുക്‌സിനെ ടാഗ് ചെയ്ത് ഷെയര്‍ ചെയ്യുക.
  • തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികളെ കാത്തിരിക്കുന്നു ആകര്‍ഷകമായ സമ്മാനങ്ങള്‍
  • പോസ്റ്റ്‌ ചെയ്യേണ്ട സമയം സെപ്റ്റംബർ 12 മുതൽ 30 വരെ

തിരുവനന്തപുരം അക്ഷരാര്‍പ്പണം വേദിയില്‍ വെച്ചാണ് വിജയികളെ പ്രഖ്യാപിക്കുക.

 

 

Comments are closed.