DCBOOKS
Malayalam News Literature Website

ഡി സി ബുക്സ് Author In Focus-ൽ എസ് കെ പൊറ്റെക്കാട്ട്

ഡി സി ബുക്സ് Author In Focus-ൽ ഇന്ന് എസ് കെ പൊറ്റെക്കാട്ട്. സ്വന്തം സഞ്ചാരസ്മരണകളിലൂടെ അനുവാചകലോകത്തിന്റെ ഹൃദയം കൈയിലെടുക്കുവാന്‍ കഴിഞ്ഞ സഞ്ചാരസാഹിത്യകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. ഈ ഭൂമുഖം അതിന്റെ സകല സങ്കീര്‍ണതകളോടും വൈജാത്യങ്ങളോടുംകൂടി പ്രത്യക്ഷപ്പെടുമ്പോഴും എവിടെയുമുള്ള മനുഷ്യന്റെ ആന്തരികമായ സര്‍വൈക്യത്തിന് അപചയം സംഭവിച്ചിട്ടില്ല എന്ന് ആ കൃതികള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. ലോകസഞ്ചാരം ഇന്നത്തെപ്പോലെ സര്‍വസാധാരണവും ആയാസരഹിതവുമല്ലാതിരുന്ന കാലത്താണ് പൊറ്റെക്കാട്ട് ഇന്ത്യയിലും വിദേശങ്ങളിലും സഞ്ചരിച്ച് തന്റെ അനുഭവ ചക്രവാളം വികസിപ്പിച്ചത്. അതിന്റെ ഗുണഫലങ്ങള്‍ ധാരാളമായി കൈരളിക്ക് ലഭിക്കുകയും ചെയ്തു സഞ്ചാരി എന്ന നിലയിലും സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയിലും പൊറ്റെക്കാട്ടിന്റെ അടുത്തു നില്ക്കാവുന്നവര്‍ വിരളമാണ്.

മലയാളത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകളെ വീണ്ടും ഓര്‍ത്തെടുക്കാനും അവരുടെ കൃതികള്‍ വായനക്കാര്‍ക്ക് വായിച്ചാസ്വദിക്കുവാനും ഡി സി ബുക്‌സ് ഒരുക്കുന്ന പരിപാടിയാണ് Author In Focus. ഓരോ വാരവും മലയാളത്തിലെ മികച്ച എഴുത്തുകാരെയാണ് Author In Focus-ലൂടെ പരിചയപ്പെടുത്തുക. എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആഴത്തിൽ അറിയാനും മനസ്സിലാക്കാനും ഒപ്പം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അവരുടെ കൃതികള്‍ അത്യാകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനും പ്രിയ വായനക്കാർക്ക് അവസരം ഉണ്ട്.

യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂര്‍വ്വേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളിലും നിരവധി തവണ സഞ്ചരിക്കുകയും അവിടത്തെ സാമാന്യ ജനങ്ങളുമായി ഇടപെടുകയും ചെയ്തു. നേപ്പാള്‍ യാത്ര, കാപ്പിരികളുടെ നാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ് എന്നിവ ഈ യാത്രകളുടെ ഫലമായി മലയാള ഭാഷയ്ക്ക് എസ്.കെ.പൊറ്റെക്കാട്ടില്‍ നിന്നു ലഭിച്ച ഈടുറ്റ സഞ്ചാരകൃതികളാണ്.

1972ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും 1977ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായിട്ടുണ്ട്. 1980ല്‍ എസ്.കെ.പൊറ്റക്കാട്ട് ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായി. അദ്ദേഹത്തിന്റെ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ചാര സാഹിത്യം എഴുത്തുകാരന്റെ ആത്മാംശം കലര്‍ന്നതാകയാല്‍ അത് ആത്മകഥ കൂടിയാണെന്നു പറയാറുണ്ട്. എസ്.കെ.പൊറ്റക്കാട്ടാകട്ടെ തന്റെ യാത്രാനുഭവങ്ങളെ തികഞ്ഞ കലാമൂല്യമുള്ള സാഹിത്യകൃതികളാക്കി മാറ്റുക കൂടി ചെയ്തു. 1982 ഓഗസ്റ്റ് ആറിന് എസ്.കെ.പൊറ്റക്കാട്ട് അന്തരിച്ചു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച എസ് കെ പൊറ്റെക്കാട്ടിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.