DCBOOKS
Malayalam News Literature Website

‘ഡാര്‍ക്ക് നെറ്റ്’;കമ്പ്യൂട്ടറിനകത്തെ ഇരുണ്ടയിടം!

അഗതാ ക്രിസ്റ്റിയുടെ എഴുത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ലോകമെങ്ങും നടക്കുന്ന ആഘോഷത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഡി സി ബുക്‌സ് സംഘടിപ്പിച്ച ക്രൈം ഫിക്ഷന്‍ മത്സരത്തിൽ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട  ഡാര്‍ക്ക് നെറ്റ്  എന്ന നോവലിന്  ഋഷഭ് കൃഷ്ണ എഴുതിയ വായനാനുഭവം

ഡി സി ബുക്‌സിന്റെ ക്രൈം ഫിക്ഷന്‍ അവാര്‍ഡ് 2020ന്റെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച കൃതിയാണ് ആദര്‍ശ് എസിന്റെ ഡാര്‍ക്ക് നെറ്റ്: ദി ഡിജിറ്റല്‍ അണ്ടര്‍വേള്‍ഡ്. കുറെ ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഡാര്‍ക്ക് നെറ്റിന്റെ വായന ഇന്നാണ് പൂര്‍ത്തിയായത്. Textകമ്പ്യൂട്ടറിനകത്തെ ഇരുണ്ടയിടമാണ് ഡാര്‍ക്ക് നെറ്റ്. എല്ലാത്തരം കുറ്റകൃത്യങ്ങളും അരങ്ങേറുന്ന, നിയമവിരുദ്ധമായ എല്ലാ ഇടപാടുകളും നടക്കുന്ന സ്ഥലം. ഡാര്‍ക്ക് നെറ്റ് മുഖ്യപ്രമേയമായി അവതരിപ്പിക്കുന്ന നോവലാണ് ഡാര്‍ക്ക് നെറ്റ്.

ഈജിപ്തില്‍ പിരമിഡുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന പ്രൊഫസര്‍ അനന്തമൂര്‍ത്തി എന്ന മലയാളി ഗവേഷകന് ഒരു ഈജിപ്ഷ്യന്‍ രഹസ്യ സംഘടനയില്‍ നിന്നും വധഭീഷണി ഉണ്ടാകുന്നു. കേരളത്തിലേക്ക് വരുന്ന അയാളുടെ സംരക്ഷണം പോലീസ്  ഏറ്റെടുക്കുന്നുവെങ്കിലും അയാള്‍ കൊല്ലപ്പെടുന്നു. തുടര്‍ന്ന് പോലീസ് നടത്തുന്ന അന്വേഷണവും, അതോടൊപ്പം തന്നെ ഡാര്‍ക്ക് നെറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് സൈബര്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടവുമെല്ലാം കഥയെ ത്രില്ലിങ് ആയി നിലനിര്‍ത്തുന്നു.

എല്ലാവര്‍ക്കും മുന്നില്‍ അജ്ഞാതരായിരിക്കുന്ന രണ്ട് പേരുകള്‍ – മേജറും മാസ്റ്ററും – ആരെന്നുള്ള അന്വേഷണത്തിലൂടെ വായനക്കാര്‍ കഥാകൃത്തിനൊപ്പം സഞ്ചരിക്കുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മാസ്റ്റര്‍ തന്റെ യഥാര്‍ത്ഥ കളി പുറത്തെടുക്കുമ്പോള്‍ മേജര്‍ എന്ന കുറ്റവാളി നിയമത്തിന്റെ കയ്യില്‍ അകപ്പെടുകയാണ്.

ആരുമങ്ങനെ എഴുതിക്കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ പ്രമേയത്തിലൂടെ, സൈബര്‍ ലോകത്തെ ഇരുണ്ടയിടമായ ഡാര്‍ക്ക് നെറ്റിന്റെ ഉള്ളറകളിലൂടെ, ഈജിപ്ഷ്യന്‍ മിത്തുകളിലൂടെ, രണ്ടു സമാന്തര കുറ്റാന്വേഷണങ്ങളിലൂടെ, വരികള്‍ക്കിടയില്‍ സസ്‌പെന്‍സുകള്‍ നിറച്ചു കഥാകൃത്ത് കഥ പറയുമ്പോള്‍ മികച്ചൊരു വായനാനുഭവം ഡാര്‍ക്ക് നെറ്റ് നമുക്ക് സമ്മാനിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.