നൂറുകോടി വിശക്കുന്ന മനുഷ്യരോ?
ഒക്ടോബര്‍ 17 - അന്താരാഷ്ട്ര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനദിനം
പടിഞ്ഞാറുള്ള നെങ്ങളിൽ പലർക്കും ദാരിദ്ര്യമെന്നത് വിശപ്പിന്റെ പര്യായമാണ്. 2004-ലെ ബോക്‌സിങ് ഡേ സുനാമിയോ 2010-ലെ ഹെയ്‌തി ഭൂകമ്പമോ പോലെയുള്ള വലിയ പ്രകൃതിദുരന്തങ്ങളല്ലാതെ ലോകത്തെ പാവപ്പെട്ടവരെ ബാധിക്കുന്ന ഒരു സംഭവവും 1980കളിലെ എതിയോപിയൻ ക്ഷാമവും അതിന്റെ ഫലമായുണ്ടായ 1985 മാർച്ചിലെ ‘വി ആർ ദ വേൾഡ് സംഗീത പരിപാടിയുംപോലെ പൊതുമനസ്സാക്ഷിയെ ബാധിക്കുകയും കൂട്ടായ വിശാലമനസ്കതയ്ക്ക് പ്രേരണയാവുകയും ചെയ്തിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷൻ 2000 ജൂണിൽ നടത്തിയ ലോകത്തെ നൂറു കോടിയിലധികം ജനങ്ങൾ പട്ടിണി സഹിക്കുന്നവരാണെന്ന പ്രഖ്യാപനം’ വാർത്താമാധ്യമങ്ങളിൽ തലക്കെട്ടുകളായി. എന്നാൽ ലോകബാങ്കിന്റെ ദിവസം ഒരു ഡോളറിൽ താഴെയുള്ള തുകകൊണ്ട് ജീവിക്കുന്നവരുടെ കണക്ക് ആരുടെയും ശ്രദ്ധയാകർഷിച്ചിരുന്നില്ല.
ദാരിദ്ര്യവും വിശപ്പും തമ്മിലുള്ള ഈ ബന്ധം യു.എന്നിന്റെ ആദ്യ മിലേനിയം ഡെവലപ്‌മെന്റ് ഗോളിൽ (ദാരിദ്ര്യവും വിശപ്പും കുറയ്ക്കുക യാണതിന്റെ ലക്ഷ്യം) സ്ഥാപനവത്‌കരിച്ചിരിക്കുന്നു. സത്യത്തിൽ പല രാജ്യത്തിലും ദാരിദ്രരേഖ നിർണ്ണയിച്ചിരുന്നത് ദാരിദ്ര്യമെന്ന ആശയത്തെ വിശപ്പിന്റെ അടിസ്ഥാനത്തിൽ കണ്ടെത്താനായിരുന്നു. അതായത് ഒരു പ്രത്യേക അളവ് കലോറിയും ഒഴിവാക്കാനാവാത്ത പാർപ്പിടം പോലെയുള്ള ആവശ്യങ്ങൾക്കുമായുള്ള ബജറ്റായിരുന്നു അതിന്റെ അളവുകോൽ. ദരിദ്രനായ ഒരു വ്യക്തിയെ സംബന്ധിച്ച് ആ നിർവചനത്തിന്റെയർത്ഥം ആവശ്യത്തിന് കഴിക്കാനില്ലാത്തയാളെന്നായിരുന്നു.
ദരിദ്രരെ സഹായിക്കാനുള്ള സർക്കാരുകളുടെ ശ്രമങ്ങളുടെ വലിയ പങ്കും പാവപ്പെട്ടവർക്ക് ഭരണം ആവശ്യമാണെന്നും അതിന്റെ അളവാണ് കാര്യമെന്നുമുള്ള ആശയത്തിലടിസ്ഥാനപ്പെടുത്തിയിരിക്കുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. മധ്യപൂർവ്വേഷ്യയിൽ ഭക്ഷണ സബ്‌സിഡി സർവ വ്യാപിയാണ്. 2008-09 ൽ ഈജിപ്‌ത് 3.8 ബില്യൺ ഡോളർ (ജി.ഡി.പി. യുടെ 2 ശതമാനം)’ ഈയിനത്തിൽ ചെലവഴിച്ചു. ഇൻഡോനേഷ്യയിൽ അരി കുറഞ്ഞ നിരക്കിൽ കൊടുക്കുന്ന രക്ഷിൻ പദ്ധതിയുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സമാനമായ പരിപാടികളുണ്ട്. ഉദാഹരണത്തിന് ഒഡീഷയിലെ ദരിദ്രർ പൗണ്ടിന് നാലു രൂപ നിരക്കിൽ മാസം 25 കിലോ അരിക്ക് അർഹരാണ്. ഇത് വിപണിവിലയുടെ 20 ശതമാനത്തിലും താഴെയാണ്. നിലവിൽ ഇന്ത്യൻ പാർലമെന്റ് ഭക്ഷണത്തിനായുള്ള അവകാശ നിയമം (Right to Food Act) നടപ്പിലാക്കുന്നതിനെപ്പറ്റി സംവദിക്കുകയാണ്. ഈ നിയമപ്രകാരം പട്ടിണിയനുഭവിക്കുന്ന മനുഷ്യർക്ക് സർക്കാരിനെതിരെ നിയമനടപടി സ്വീകരിക്കാനാകും.
ഭീമമായ അളവിൽ ഭക്ഷ്യസഹായം വിതരണം ചെയ്യുകയെന്നത് നടത്തിപ്പുതലത്തിൽ ഒരു ഭീകരസ്വപ്‌നമാണ്. ഇന്ത്യയിൽ വിതരണത്തിനായി കൊണ്ടുപോകുന്ന ഗോതമ്പിന്റെ പകുതിയും അരിയുടെ മൂന്നിലൊന്നിലധികവും വഴിയിൽ നഷ്ടപ്പെടുന്നു. ഇതിൽ എലി തിന്ന് പോകുന്നതുമുൾപ്പെടുന്നു. ഇങ്ങനെ പാഴായിട്ടും സർക്കാർ ഈ നയം തുടരുന്നുണ്ടെങ്കിൽ അതിന്റെ കാരണം ദാരിദ്ര്യവും വിശപ്പും കൈകോർത്തു പോകുന്നുവെന്ന സങ്കൽപം കൊണ്ടു മാത്രമല്ല. അവനവനെ കൃത്യമായി ഊട്ടാനുള്ള ദരിദ്രരുടെ കഴിവില്ലായ്‌മയും ദാരിദ്ര്യക്കെണിയുടെ മൂലകാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടാറുണ്ട്. പാവപ്പെട്ടവർക്ക് ആവശ്യത്തിന് ഭക്ഷിക്കാനുള്ള ശേഷിയില്ല. ഇതവരെ ഉത്പാദനശേഷി കുറഞ്ഞവരാക്കുകയും ദരിദ്രരായിത്തന്നെയിരുത്തുകയും ചെയ്യുന്നു.
ഇൻഡോനേഷ്യയിലെ സാന്റുംഗ് പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പാക് സോൽഹിൻ ഒരിക്കൽ ഞങ്ങളോട് അത്തരം ദാരിദ്ര്യക്കെണി പ്രവർത്തിക്കുന്നതെങ്ങനെയാണെന്ന് കൃത്യമായി വിവരിച്ചു തന്നു.
അവന്റെ മാതാപിതാക്കൾക്ക് കുറച്ച് ഭൂമിയൊക്കെയുണ്ടായിരുന്നു. എന്നാലവർക്ക് 13 മക്കളുണ്ടായിരുന്നു. ഓരോ മക്കൾക്കുമുള്ള വീട് പണിതശേഷം അവർക്ക് കൃഷി ചെയ്യാനുള്ള ഭൂമി ബാക്കിയുണ്ടായിരു ന്നില്ല. പാക് സോൽഹിൻ ഒരു സാധാരണ കൃഷിപ്പണിക്കാരനായി വയലുകളിൽ പണിയെടുക്കുകയായിരുന്നു. അദ്ദേഹത്തിന് ദിവസം 10,000 റുപിയ (2 USD PPP) വരെയായിരുന്നു കിട്ടിയിരുന്നത്. എന്നാൽ അടുത്തിടെ വളത്തിനും ഇന്ധനത്തിനും വിലകൂടിയത് കർഷകരെ ചെലവ് ചുരുക്കാൻ നിർബന്ധിതരാക്കി. പാക് സോൽഹിൻ പറയുന്നത് പ്രകാരം, പ്രാദേശിക കർഷകർ കൂലി കുറയ്ക്കാൻ തീരുമാനിച്ചില്ല, മറിച്ച് കൂലിക്കെടുക്കുന്ന ആളുകളുടെയെണ്ണം കുറച്ചു. ഇതോടെ പാക് സോൽഹിന് മിക്ക ദിവസവും ജോലിയില്ലാതെയായി. 2008-ൽ ഞങ്ങളദ്ദേഹത്തെ കാണുന്നതിനു മുമ്പുള്ള രണ്ട് മാസത്തിൽ ഒരു ദിവസം പോലും അദ്ദേഹത്തിന് കൃഷിപ്പണിയുണ്ടായിരുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ചെറുപ്പക്കാർ നിർമാണ മേഖലയിൽ ജോലി തേടും. എന്നാൽ അദ്ദേഹം പറഞ്ഞത് കട്ടിപ്പണികളെടുക്കാനുള്ള ആരോഗ്യം അദ്ദേഹത്തിനിലായിരുന്നെന്നാണ്.
Comments are closed.