ഉദ്വേഗജനകമായ വായനാനുഭവം പകരുന്ന രണ്ട് നോവലുകൾ ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡ്, ഇന്‍ഫര്‍ണോ; രണ്ട് പുസ്തകങ്ങളും ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം ഇപ്പോൾ വെറും 99 രൂപയ്ക്ക് !
വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍ കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍. ഡാന്‍ ബ്രൗണിനെയും റോബര്‍ട്ട് ലാങ്ടണെയും ലോകം അറിഞ്ഞത് 2003 -ല്‍ പുറത്തിറങ്ങിയ ‘ദി ഡാവിഞ്ചി കോഡ്’ എന്ന നോവലിലൂടെയായിരുന്നു. കത്തോലിക്ക-ക്രിസ്തീയ സമൂഹത്തില്‍ നിന്നുണ്ടായ എതിര്‍പ്പുകള്‍ ഒരുതരത്തില്‍ പുസ്തകത്തിന് ഗുണകരമാകുകയും ജനപ്രിയമാകുകയുമായിരുന്നു. ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്ച്ചേഴ്സ് 2006 -ൽ ഇതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറക്കിയിരുന്നു. ‘ ദി ഡവിഞ്ചി കോഡ്’ എന്ന പുസ്തകമാണ് ഡാന്‍ ബ്രൗണിന്റെ വിധി മാറ്റിയെഴുതിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയിലെത്തിയ നോവല്‍ എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.
റോബർട്ട് ലാങ്ഡൺ എന്ന സിംബോളജിസ്റിനെ പ്രധാന കഥാപാത്രമാക്കി ഡാൻ ബ്രൗൺ എഴുതിയ നോവലാണ് ഇൻഫെർണോ. ഏയ്ഞ്ചൽസ് ആൻഡ് ഡീമൺസ്, ദ ഡാവിഞ്ചി കോഡ്, ലോസ്റ്റ് സിംബൽ തുടങ്ങിയ ത്രില്ലെർ നോവലുകളെ തുടർന്ന് ബ്രൗണിന്റെ നാലാമത്തെ നോവലാണിത്. മുൻനോവലുകളെ പോലെ തന്നെ ഇതും 24 മണിക്കൂർ സമയം കൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാണ് വിവരിക്കുന്നത് . ദാന്തെയുടെ മഹാകാവ്യമായ ഡിവൈൻ കോമഡിയിൽ വർണ്ണിക്കുന്ന അധോലോകമാണ് ഇൻഫർണോ.ഷെയ്ഡുകൾ-ജീവിതത്തിനും മരണത്തിനും ഇടയിൽ കുുരുങ്ങികിടക്കുന്ന അരൂപികളായ ആത്മാക്കൾ-എന്നറിയപ്പെടുന്ന വസ്തുതകളാൽ നിറഞ്ഞ വിസ്ത്രതമായ ഘടനകളുളള മണ്ഡലമായിട്ടാണ് ഇതിനെ കാവ്യത്തിൽ വർണ്ണിച്ചിരിക്കുന്നത്. പ്രതീകങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് ഉദ്വേഗജനകമായ വായനാനുഭവം നല്‍കുന്ന ലോകോത്തര കൃതിയാണിത്. ഗൂഢഭാഷകളും പ്രതീകങ്ങളും രഹസ്യസൂചനകളും കലയും ചരിത്രവും ശാസ്ത്രവും അനുയോജ്യമാംവിധം ചാലിച്ച് ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തന്‍തലങ്ങള്‍ സൃഷ്ടിച്ച ഡാന്‍ ബ്രൗണിന്റെ നോവല്‍.
പുസ്തകം ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.