ദലിദ് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക വഴി തടയല്‍
ദലിദ് സംഘടനകള്‍ ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ പലയിടങ്ങളിലും അക്രമാസക്തമായി. ഹര്‍ത്താല്‍ വകവെക്കാതെ പൊതുഗതാഗത വാഹനങ്ങള്‍ നിരത്തിലിറക്കിയത് സമരാനുകൂലികളെ പ്രകോപിപ്പിച്ചു. പല സ്ഥലങ്ങളിലും റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പലയിടത്തും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
എറണാകുളം, കോഴിക്കോട്, തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞത്. ആദിവാസി ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍ അടക്കമുള്ള നിരവധി ദലിത് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
Comments are closed.