ഇന്ത്യയിലെ ടോപ്പ് സെല്ലര്‍ പട്ടികയില്‍ ഇടം നേടി ദൈവത്തിന്റെ ചാരന്മാര്
നീല്‍സണ്‍ ബുക്ക് സ്‌കാന്‍ ടോപ്പ് സെല്ലറുകളുടെ പട്ടികയില്‍ ഇടം നേടി ജോസഫ് അന്നംകുട്ടി ജോസിന്റെ ദൈവത്തിന്റെ ചാരന്മാര്. നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ റിപ്പോര്‍ട്ട് പ്രകാരം പട്ടികയില്‍ ദൈവത്തിന്റെ ചാരന്മാന്‍ ആദ്യ മുപ്പതുകളിലാണ് ഇടംനേടിയിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതി കഴിഞ്ഞ ഏതാനും നാളുകളായി ബെസ്റ്റ് സെല്ലര്‍ കൂടിയായിരുന്നു.
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ രചിക്കപ്പെടുന്ന സാഹിത്യകൃതികളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കൃതികളാണ് നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളവ. മാര്‍ക്ക് മാന്‍സണും രവീന്ദര്‍ സിങ്ങുമാണ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്, ചേതന്‍ ഭഗത്തിന്റെ ഗേള്‍ ഇന്‍ റൂം 105, യുവാല്‍ നോവാ ഹരാരിയുടെ സാപ്പിയന്‍സ് എന്നീ കൃതികളും പട്ടികയുടെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.
ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം, കെ.ആര്‍ മീരയുടെ ആരാച്ചാര്‍ തുടങ്ങി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച നിരവധി കൃതികള്‍ ഇതിനു മുന്‍പും നീല്‍സണ്‍ ബുക്ക് സ്‌കാനിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
Comments are closed.