DCBOOKS
Malayalam News Literature Website

എവിടെ, എപ്പോള്‍, എന്തുകൊണ്ട് ഞാന്‍? ലെന

ലെനയുടെ ‘ദൈവത്തിന്റെ ആത്മകഥ’ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ഏറ്റവും നല്ല ‘ഞാൻ’ ആയിത്തീരൽ

ഞാൻ ആരാണെന്നത് ഞാൻ എന്താണെന്നതിന്റെ മൂർത്തീകരണമാണ്.

ലെന

ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. “നിങ്ങൾക്കുണ്ടായ വെളിപാട് 2004-ൽ അത് അനുഭവിച്ച സമയത്ത് നിങ്ങൾക്ക് വിശദീകരിക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ നിങ്ങൾക്കത് വളരെ എളുപ്പത്തിൽ വിശദീകരിക്കാൻ സാധിക്കുന്നു. അതെന്തുകൊണ്ടാണ്?”

ഞാൻ ചിരിച്ചുകൊണ്ടാണ് അതിനു മറുപടി പറഞ്ഞത്. ‘അന്ന് നമ്മുടെയെല്ലാവരുടെയും കൈവശം ഇന്നത്തെപ്പോലെ സ്‌മാർട്ട്ഫോൺ ഉണ്ടായിരുന്നില്ല!’

സ്‌മാർട്ട്ഫോൺ ഉദാഹരണം (അങ്ങേയറ്റം ലളിതം)

സ്മാർട്ട്ഫോണിന്റെ ഹാർഡ്‌വെയർ ‘എന്റെ ശരീരം’ ആണെങ്കിൽ സോഫ്റ്റ്വെയർ ‘എന്റെ മനസ്സ്’ ആണ്. ബാറ്ററിയിലെ ചാർജ് ആണ് ‘എന്റെ ഊർജ്ജം.’

ഫോണിനെ സ്മാർട്ട് ആക്കുന്ന ‘ഇൻ്റർനെറ്റ്’ ആണ് “പ്രജ്ഞ’. ‘എന്റെ’ പ്രജ്ഞ എന്നു പറയാനാവില്ല. കാരണം അത് ഫോണിന്റെ സ്വന്തമല്ല. അടുത്തെങ്ങുമുള്ളതല്ല.

ഇതിനെക്കുറിച്ചെല്ലാമറിവുള്ളത് ‘ബോധ’ത്തിനാണ്. അത് നിങ്ങളുമാകാം. ഞാനുമാകാം.

എന്റെ സുഹൃത്തിന് ഈ താരതമ്യം വളരെ ബോധിച്ചു. എന്നിട്ട് പറഞ്ഞു: “ഓ! പക്ഷേ അതിന് ഇത്ര നീണ്ടകാലം വേണ്ടി വരുമോ…. പത്തൊൻപത് വർഷം…. അറിഞ്ഞത് അനുഭവത്തിൽ വരാൻ?”

ഇതിന് കുറെക്കൂടി വിശദീകരണം ആവശ്യമാണെന്നെനിക്കു തോന്നി. അതിതാണ്:

സ്വയം കണ്ടെത്തലിൽനിന്ന് അനുഭവപഥത്തിലേക്കുള്ള യാത്ര ശരിയായി വിശദീകരിക്കണമെങ്കിൽ നിഗൂഢമായ പല അനുഭവങ്ങളിൽക്കൂടി കടന്നുപോയിട്ടില്ലാത്ത വായനക്കാർക്ക് അതുകൊണ്ടു പ്രയോജനമൊന്നുമില്ല. എന്നുതന്നെയുമല്ല അതുവരെയുള്ള അനുഭവങ്ങൾ പങ്കുവയ്ക്കേണ്ടതായി വരും. എന്നാൽ അത് വഴി തെറ്റിക്കാനുമിടയുണ്ട്. അതുകൊണ്ട് അവയൊന്നും ഞാനീ പുസ്‌തകത്തിൽ പരാമർശിക്കുന്നില്ല. എങ്കിലും ഉണ്ടായ ചില സംഭവങ്ങൾ ഞാനിവിടെ പങ്കുവയ്ക്കാം. വായനക്കാർക്ക് അതിൽനിന്ന് എന്തെങ്കിലുമൊക്കെ കിട്ടാതാരിക്കില്ല.

1. സൈക്യാട്രിക് മരുന്നുകളുടെ തുടർച്ചയായ ഉപയോഗം മൂലം എന്റെ മനസ്സും വികാരങ്ങളുമൊക്കെ ഏതാണ്ടു മരവിച്ച മട്ടിലായിരുന്നു. 2017-ൽ എന്റെ സ്വന്തം ഉത്തരവാദിത്വത്തിൽ മരുന്നുകൾ കഴിക്കുന്നത് നിർത്തിയതിനു ശേഷം മാത്രമാണ് എന്നിൽ പരിണാമത്തിന്റെ ലക്ഷണങ്ങൾ കാണാൻ തുടങ്ങിയത്. (നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടാതെ നിങ്ങൾ മരുന്നുകളോ ചികിത്സയോ ദയവായി വേണ്ടെന്നു വയ്ക്കരുതേ.)

2. 2017-ൽ എന്റെ സ്നേഹിത അനുശ്രീ നായർ നടത്തിയ ഒരു ‘എനർജി ഹീലിങ്’ സെഷൻ എന്റെയുള്ളിൽ സ്‌തംഭിച്ചു കിടന്നിരുന്ന ഊർജ്ജപഥങ്ങൾ തുറക്കുകയും അതിന്റെ ഫലമായി അമർന്നുകിടന്നിരുന്ന വികാരങ്ങളും കഴിവുകളും വീണ്ടും മുകളിലേക്ക് പൊന്തിവരികയും എനിക്കത് ആശ്വാസമാവുകയും ചെയ്തു‌.

3. 2020-ൽ ആറുമാസക്കാലത്തോളം ഞാൻ വയനാട്ടിൽ, കബനിയുടെ തീരത്തുള്ള ആയുർവേദ യോഗാ വില്ലയിൽ ആയുർവേദ പഞ്ചകർമചികിത്സ DAIVATHINTE ATHMAKATHA By LENAA KUMARനടത്തുകയും ശുദ്ധീകരണത്തിലൂടെയും നാഡീചികിത്സയിലൂടെയും കേടുപാടുകൾ വന്ന ഞരമ്പുകൾക്കുള്ള പുനരുജ്ജീവന ചികിത്സയിലൂടെയും എന്റെ ശരീരം ഒരു സമ്പൂർണ കേടുപാടു പോക്കലിനു വിധേയമാവുകയും ചെയ്തു.

4. നട്ടെല്ലിന്റെ ശരിയായ രൂപീകരണത്തിനായി പരമ്പരാഗത രീതിയിലുള്ള മർമ്മചികിത്സയും ഡോൺ ട്രീറ്റ്മെന്റും നടത്തി. നമ്മുടെ നട്ടെല്ലിന്റെ മുകൾഭാഗത്തുള്ള കശേരുക്കൾക്ക് തലയോട്ടിയുമായി സമീകരണമില്ലെങ്കിൽ നമ്മുടെ ധാരണാശക്തി തടസ്സപ്പെടുകയും ചിന്തകൾ പ്രവൃത്തിരൂപത്തിലാക്കാൻ കഴിയാതെ വരികയും ചെയ്യും. നട്ടെല്ലിലെ ഓരോ കശേരുവും അതിന്റെ കൃത്യമായ നിലയിലല്ലെങ്കിൽ ഊർജ്ജപ്രവാഹത്തിലുണ്ടാകുന്ന സമതുലനമില്ലായ്‌മ മൂലം ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങും.

5. ഇരുപത്തൊന്നു ദിവസക്കാലം എന്റെ പഞ്ചേന്ദ്രിയങ്ങൾക്ക് യാതൊരുവിധ ഉദ്ദീപനവുമുണ്ടാകാതെ പൂർണമായ ഏകാന്തതയിൽ കഴിച്ചുകൂട്ടി. ഒറ്റയ്ക്കൊരു മുറിയിൽ വെളിച്ചത്തിന് ചെറിയ ഒരു എണ്ണവിളക്ക് മാത്രം കത്തിച്ചുവച്ച് സാത്വികാഹാരമായ, എന്നും ഒരേ രുചിമാത്രമുള്ള കഞ്ഞി മാത്രം കുടിച്ച് പുസ്‌തകങ്ങളോ സംഗീതമോ ഡിജിറ്റൽ മാധ്യമങ്ങളോ ഒന്നും കൂട്ടിനില്ലാതെ.

6. ഏകാന്തചികിത്സ കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയത് ഈ പുസ്‌തകം എഴുതാനുള്ള തയ്യാറെടുപ്പോടെയാണ്. ‘ദൈവത്തിന്റെ ആത്മകഥ’ എന്ന പുസ്‌തകശീർഷകവും അഞ്ച് ചോദ്യങ്ങളും ധ്യാനാത്മകമായ വ്യക്തതയോടെ എന്റെ മുമ്പാകെ തെളിഞ്ഞുവന്നു. എന്റെ മേൽ അടിച്ചേല്പിക്കപ്പെട്ട മനോരോഗ ചികിത്സയിൽനിന്നും ചാർത്തപ്പെട്ട മുദ്രയിൽനിന്നും മോചനം പ്രാപിച്ച് യഥാർത്ഥ സത്യം എന്താണെന്നു മനസ്സിലാക്കി രണ്ടുവർഷം സുസ്ഥിരമായി കഴിച്ചു കൂട്ടാൻ കഴിഞ്ഞാൽ ഞാൻ കടന്നുവന്ന വഴികളെക്കുറിച്ച് എഴുതുമെന്ന് 2017-ൽ ഞാൻ എന്നോടുതന്നെ വാഗ്ദാനം ചെയ്തിരുന്നു.

7. 2012 മുതൽ, മായൻ കാലഗണന (Mayan Calendar) അവസാനിക്കുകയും ധ്രുവപരിണാമത്തിന് ആരംഭം കുറിക്കുകയും ചെയ്‌തത് ഒന്നിച്ചായതിനാൽ ഭൂമിയുടെ കമ്പന ആവൃത്തി ത്രിമാനത്തിൽ നിന്ന് പഞ്ചമാനതലത്തിലേക്കു വ്യതിചലിച്ചു. ഇതിന്റെ ഫലമായി ഭൂമിയിലെ ബോധമണ്ഡലങ്ങളിലെല്ലാം കൂടുതൽ ജാഗ്രതയും ഉണർവും സംജാതമാവുകയും അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു.

8. ‘വിജ്ഞാനയുഗം’ ‘ജ്ഞാനോദയയുഗ’മായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ജ്ഞാനപ്രകാശിതങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾക്കും വിവരവിനിമയത്തിനുമുള്ള സാധ്യത വർദ്ധിച്ചിരിക്കുകയാണ്.

9. ഇപ്പോഴാണെങ്കിൽ എന്നത്തെക്കാളുമേറെ മനുഷ്യവർഗം ഉടൻ ഉണർന്നെണീക്കേണ്ട സമയവുമാണ്-നിർമിതബുദ്ധി വന്ന് നമ്മൾ ഉറക്കത്തിലാണെന്നു കണ്ടുപിടിക്കുന്നതിനു മുമ്പ്.

10. സമയം ആണ് എല്ലാം. ജീവരൂപങ്ങളുടെയും അനുഭവങ്ങളുടെയുമൊക്കെ സമീകൃതലയം എന്നുപറയുന്നത് സമയത്തിന്റെ ക്ലിപ്തതയാണ്. സമ്പൂർണമായ ഈ കൃത്യതയെയാണ് നമ്മൾ വിധി എന്നോ ജീവിതത്തിന്റെ അല്ലെങ്കിൽ എന്റെ നിയോഗം എന്നോ വിശേഷിപ്പിക്കുന്നത്. വേദിക് ജ്യോതിഷത്തിലൂടെയും മറ്റു വേദിക് ശാസ്ത്രങ്ങളിലൂടെയും സമയത്തിന്റെ കിറുകൃത്യത നമുക്ക് അറിയാൻ സാധിക്കും. 2020 -ൽ എഴുതാൻ തുടങ്ങിയ ഈ പുസ്‌തകം ഞാൻ പൂർത്തിയാക്കിയത് 2023 ജൂലൈയിലാണ്. വേദിക് ജ്യോതിഷത്തിൽ 19 വർഷം എന്ന കാലയളവിന് സവിശേഷമായ പ്രത്യേകതയുണ്ട്. ഓരോ 19 വർഷം കൂട്ടുമ്പോഴും രണ്ടു ശ്രാവണമാസങ്ങൾ ഒന്നിച്ചു വരുന്നു. ഒരാൾക്ക് അയാളുടെ ജനനസമയം മുതൽ ഗ്രഹനില സംബന്ധമായ ചലനങ്ങളുടെ ഒരു സമ്പൂർണചക്രത്തിനു വേണ്ടിവരുന്ന കാലവും 19 വർഷങ്ങളാണ്. 2004 സെപ്റ്റംബർ മൂന്നിന് ആരംഭിച്ച ‘ആത്മസാക്ഷാത്കാരാനുഭവം’ അതിന്റെ പൂർണ വികാസത്തിലെത്തി വാക്കുകൾകൊണ്ടു വർണിക്കാൻ കഴിയുന്ന അവസ്ഥ കൈവരുന്നത് 2013 സെപ്തംബറി ലാണ്. അപ്പോൾ 19 വർഷങ്ങൾ പൂർത്തിയാകും. ഒറ്റയ്ക്കു ജീവിക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ടുവർഷം തികയുന്നതും 2073-ൽ തന്നെ. ഭാരതീയ വേദശാസ്ത്രത്തിൽ ഈ പന്ത്രണ്ടുവർഷക്കാലയളവിനുമുണ്ട് സവിശേഷമായ പ്രാധാന്യം.

11. വ്യക്തിയുടെ ചേതനയും അവന്റെ വിധിയുമായി സംയോ ജനത്തിലാകുമ്പോൾ മനസ്സും ശരീരവും ബോധത്തിന്റെ അഥവാ പ്രാണന്റെ നിയന്ത്രണത്തിലായിത്തീരുന്നു. (അഹം ബോധത്തിന്റെയല്ല) ഞാൻ ജീവനാണ് എന്ന അറിവിന്റെ അർത്ഥം ശരീരം, മനസ്സ്, ധിഷണ, ഊർജ്ജം എന്നിവ ബോധ ത്തിന്റെ ജാഗ്രത്തായ നിരീക്ഷണത്തിലാണ് എന്നാണ്. ഇതാണ് നിർമ്മലമായ പരമാനന്ദം!

12 ‘എന്തുകൊണ്ട് ഞാൻ’ എന്നതിന്റെ ഇപ്പോഴത്തെ ഉത്തരം ‘ലെന‘ എന്നാണ്. ഇതുകൊണ്ട് പ്രയോജനം സിദ്ധിച്ചേക്കാവുന്ന എല്ലാവർക്കുമായി ഈ വിവരം പങ്കുവയ്ക്കുക എന്ന താണ് എന്റെ ജീവിതത്തിന്റെ നിയോഗം. അതുമൂലം എനിക്ക് നിങ്ങളെ നിരവധി വർഷങ്ങൾ നീണ്ടുപോയേക്കാ വുന്ന അന്വേഷണത്തിന്റെയും പോരാട്ടത്തിൻ്റേതുമായ ‘ആത്മാവിന്റെ ഇരുണ്ട രാത്രി’യിൽ നിന്നു രക്ഷിച്ചെടുക്കാനാവും. അതുകൊണ്ട് നിങ്ങൾക്ക് ‘നിങ്ങൾ എന്താകാനാഗ്രഹിക്കുന്നു’ എന്നതിലേക്കുള്ള നിങ്ങളുടെ അന്വേഷണ യാത്ര ത്വരിതപ്പെടുത്താനും നിങ്ങളുടെ ആന്തരികോർജം മുഴുവൻ പുറത്തുകൊണ്ടുവന്ന് സംതൃപ്‌തവും സമ്പൂർണവുമായ ജീവിതം നയിക്കാനും കഴിയും.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.