ഡാവിഞ്ചിയുടെ ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം സൗദി കിരീടവകാശിക്കു സ്വന്തം
വിശ്വവിഖ്യാത ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോകരക്ഷകന്‍ എന്നര്‍ഥം വരുന്ന ‘സാല്‍വദോവര്‍ മുണ്ടി’ എന്ന ചിത്രം ലേലത്തില്‍ വാങ്ങിയത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണെന്ന് റിപ്പോര്‍ട്ട്.
ബദര്‍ ബിന്‍ അബ്ദുല്ലയെന്ന സൗദി രാജകുടുംബാംഗമാണു പെയിന്റിങ് വാങ്ങിയതെന്ന വാര്‍ത്തകള്‍ക്കിടെയാണ്, യഥാര്‍ഥ ഉടമ സല്‍മാന്‍ രാജകുമാരനാണെന്നു യുഎസ് ഇന്റലിജന്‍സിനെ ഉദ്ധരിച്ചു വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കലാരൂപത്തിനു ലേലത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 45 കോടി ഡോളറിനു (ഏകദേശം 2925 കോടി രൂപ) സ്വന്തമാക്കിയ പെയിന്റിങ് ഇനി യുഎഇയിലെ ലൂവ്ര്‍ അബുദാബി മ്യൂസിയത്തിലാകും സൂക്ഷിക്കുക.
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരന്‍ ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് ‘സാല്‍വദോര്‍ മുണ്ടി’. 1505ലാണ് ഡാവിഞ്ചി ഈ ചിത്രം വരച്ചത്.
Comments are closed.