ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ഡാൻ ബ്രൗണിന്റെ ഡാവിഞ്ചി കോഡ്, ഇന്‍ഫര്‍ണോ; രണ്ട് പുസ്തകങ്ങളും ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കാം ഇപ്പോൾ വെറും 99 രൂപയ്ക്ക് !
ഡാൻ ബ്രൗൺ ഇന്ന് ലോകത്തെമ്പാടും ത്രില്ലറുകൾ ഇഷ്ടപ്പെടുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനാണ്. ജെയിംസ് ബോണ്ടിനെ സൃഷ്ടിച്ച ഇയാൻ ഫ്ലെമിങ്ങിനെ പോലെ തന്നെയാണ് റോബർട്ട് ലാങ്ടൺ എന്ന എല്ലാം ഓർമയിലിരിക്കുന്ന പ്രഫസറെ സൃഷ്ടിച്ച ഡാൻ ബ്രൗണിനെയും വായനക്കാർ കാണുന്നത്. സ്വപ്നം കാണുന്നതു പോലെയാണ് ഡാൻ ബ്രൗണിന്റെ നോവലുകൾ വായിക്കുന്നത്, വായിക്കേണ്ടത് എന്നൊക്കെ പലരും പറയാറുണ്ട്.
1996-ൽ അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച ഡാൻ ബ്രൌൺ മുഴുവൻ സമയ എഴുത്തുകാരനായി മാറി. 1998-ൽ “ഡിജിറ്റൽ ഫോർട്രെസ്” എന്ന ആദ്യ നോവൽ പുറത്തിറക്കി. 2000-ൽ “ഏൻജത്സ് ആൻഡ് ഡീമൺസ്”, 2001-ൽ “ഡിസപ്ഷൻ പോയിന്റ്” എന്നീ നോവലുകൾക്കൂടി പുറത്തിറക്കിയെങ്കിലും ആദ്യ മൂന്നു നോവലുകളും ശ്രദ്ധിക്കപ്പെട്ടില്ല. 2003-ൽ “ദ് ഡവിഞ്ചി കോഡ്” പുറത്തിറക്കിയതോടെയാണ് ബ്രൌൺ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. പുറത്തിറങ്ങിയ ആഴ്ചതന്നെ ഈ നോവൽ ന്യൂയോർക്ക്ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിലെത്തി. ലോകമെമ്പാടും ആറരക്കോടിയിലേറെ പ്രതികൾ വിറ്റഴിക്കപ്പെട്ട ഡാവിഞ്ചി കോഡ് എക്കാലത്തെയും ജനപ്രിയ പുസ്തകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഡവിഞ്ചി കോഡിന്റെ വിജയത്തോടെ ബ്രൌണിന്റെ ആദ്യനോവലുകളും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഡാവിഞ്ചി കോഡിലെ നായക കഥാപാത്രമായ റോബർട്ട് ലാങ്ഡനെ ബ്രൌൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത് ഏഞ്ചൽസ് ആൻഡ് ഡീമൺസ് എന്ന നോവലിലാണ്. 2004-ൽ ബ്രൌണിന്റെ നാലു നോവലുകളും ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയിരുന്നു.
ഗൂഢലേഖനശാസ്ത്രത്തിൽ താല്പര്യമുള്ള ഡാൻ ബ്രൌണിന്റെ മിക്ക നോവലുകളിലും കഥ വികസിക്കുന്നത് ഇത്തരം രഹസ്യപദങ്ങളുടെ ചുരുളഴിക്കുന്നതിലൂടെയാണ്. ബ്രൌണിന്റെ നോവലുകൾ നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പുസ്തകം ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.